സാമ്പത്തിക പ്രതിസന്ധി; ജിഎസ്ടി നിരക്ക് പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള വിഭവ സമാഹരണത്തിന് ജിഎസ്ടി നിരക്കുകള്‍ പരിഷ്‌ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഒരു ലക്ഷം കോടി ഇതുവഴി ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. അതേസമയം ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ ഉയര്‍ന്നിട്ടുള്ളത് സമ്മിശ്ര അഭിപ്രായമാണ്.
അഞ്ച് ശതമാനമുള്ള ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 10 ശതമാനം, 12 ശതമാനം ജിഎസ്ടി ഈടാക്കുന്ന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 18 ശതമാനം ഇങ്ങനെ ജിഎസ്ടി സ്ലാബ് പരിഷക്കരിയ്ക്കാനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ നീക്കം.ഇതൊടെ 5 ശതമാനം 12 ശതമാനം നികുതി സ്ലാബുകള്‍ ഇല്ലാതാകും. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് ജിഎസ്ടി പരിഷ്‌കരണത്തിലൂടെ പരിഹാരം ഉണ്ടാകും എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.
ജിഎസ്ടി കൗണ്‍സില്‍ കേന്ദ്ര നിര്‍ദേശം അംഗീകരിച്ചാല്‍ റെസ്റ്റോറന്റ് നിരക്കുകള്‍ ഉയരും. ലോട്ടറി, ഹോട്ടല്‍ മുറി, വിമാന യാത്ര, എസി ട്രെയിന്‍ യാത്ര, പാംഓയില്‍, ഒലീവ് ഓയില്‍, പിസ, ബ്രഡ്, സില്‍ക് നിരക്കുകളിലും വര്‍ധന ഉണ്ടാകും. വിലകൂടുന്ന ഇനങ്ങളുടെ പട്ടികയില്‍ മൊബൈല്‍ ഫോണും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ നിരക്ക് റിസര്‍വ് ബാങ്ക് താഴ്ത്തിയതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം. കൂടുതല്‍ വരുമാനം നേടി ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനാണ് ശ്രമം. നേരത്തെ 2019-20 സാമ്പത്തിക വര്‍ഷം രാജ്യം 6.1 ശതമാനം വളര്‍ച്ച പ്രകടിപ്പിക്കുമെന്ന് പ്രവചിച്ചിരുന്ന റിസര്‍വ് ബാങ്ക് നിഗമനത്തില്‍ മാറ്റം വരുത്തി. പുതിയ പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാണ്.
Story highlights- GST rates, financial crisis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here