പൗരത്വ ഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും

പൗരത്വ ഭേദഗതി ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ എതിർപ്പുമായി രംഗത്ത് വരുമെന്ന് അറിയിച്ചിട്ടുണ്ട്. ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി സ്മൃതി ഇറാനിക്കെതിരായി പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയവും നാളെ നാളെ ലോക്‌സഭ പരിഗണിക്കും.
Read also: പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറും; മമത ബാനര്‍ജി
ഈ സഭാ സമ്മേളനത്തിൽ രണ്ടാം തവണയാണ് കേരളത്തിലെ എംപിമാർക്കെതിരെ നടപടി ഉണ്ടാവുന്നത്. സസ്‌പെൻഷൻ നടപടിയുടെ ഭാഗമായി ബിജെപിയും എംപിമാർക്ക് വിപ്പ് നൽകി. ബിജെപി നിർണായക നീക്കം നടത്തിയതോടെ തിങ്കളാഴ്ച സഭയിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസും എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെയുമുള്ള പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി മാറുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച ഐക്യദാർഢ്യ ദിന പരിപാടിയിൽ പറഞ്ഞിരുന്നു. രാജ്യം ഒരു ശരീരമാണെങ്കിൽ അതിന്റെ കഴുത്തറക്കുന്ന നടപടിയാണ് പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here