ഡൽഹി തീപിടിത്തം; കെട്ടിട ഉടമ അറസ്റ്റിൽ
ഡൽഹിയിൽ 43 പേരുടെ മരണത്തിന് കാരണമായ തീപിടിത്തത്തിൽ അറസ്റ്റ്. കെട്ടിട ഉടമയായ റെഹാനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് റാണി ഝാൻസി റോഡിലുള്ള ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്. 600 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള സ്‌കൂൾ ബാഗുകളും ബോട്ടിലുകളും നിർമിക്കുന്ന ഫാക്ടറി കത്തിനശിച്ചു. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റ പതിനഞ്ചിലധികം പേർ ആർഎംഎൽ, ഹിന്ദു റാവു ആശുപത്രികൾ ചികിത്സയിലാണ്.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപയും സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പരുക്കേറ്റവരുടെ ചികിത്സാ ചെലവുകൾ ഡൽഹി സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
Story Highlights- Anantnag, Delhi, Delhi Chief Minister Arvind Kejriwal, judicial inquiry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here