Advertisement

രാത്രി തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കി പൊലീസ്

December 8, 2019
Google News 1 minute Read

രാത്രി തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കി പൊലീസ്. കർണാടകയിലെ ഗഡാഗിലെ പ്രാദേശിക പൊലീസാണ് ഇത്തരത്തിൽ ഒരു സേവനമൊരുക്കിയത്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗഡാഗ് പൊലീസിന്റെ പുതിയ പദ്ധതി. രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ സഞ്ചരിക്കേണ്ടി വരുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം.

രാത്രിയിൽ യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷനിലേക്കോ ടോൾ ഫ്രീ നമ്പറിലേക്കോ വിളിച്ച് സേവനം ആവശ്യപ്പെടാമെന്ന് എസ് പി ശ്രീനാഥ് ജോഷി പറഞ്ഞു. പൊലീസ് ഉടൻ സ്ഥലത്തെത്തി പോകേണ്ട സ്ഥലത്ത് എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന് അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തി.

Story highlights- karnataka, police,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here