കൊച്ചിയിൽ കാറിടിച്ച് വനിതാ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

കൊച്ചിയിൽ ജോലിക്കിടെ കാറിടിച്ച് വനിതാ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. മറൈൻ ഡ്രൈവിലാണ് സംഭവം. പിങ്ക് പട്രോളിംഗ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹേമചന്ദ്രയുടെ തലക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പിങ്ക് പട്രോളിംഗിനുള്ള വാഹനം കാത്തുനിൽക്കുന്നതിനിടെ റോഡിന് മറുവശത്തേക്ക് കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലിൽ ഇടിച്ചു. സംഭവത്തിൽ നാവികസേനാ ഉദ്യോഗസ്ഥനായ കാർ ഡ്രൈവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

story highlights- traffic police, injured, marine drive, kochi‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More