Advertisement

ഐഎഫ്എഫ്കെ; ഇന്ന് കാണേണ്ട സിനിമകൾ

December 9, 2019
Google News 2 minutes Read

1. ആനന്ദി ഗോപാൽ- ഇന്ത്യ

പ്രശസ്ത മറാഠി സംവിധായകൻ സമീർ വിദ്വാൻസ് ഒരുക്കിയ ചിത്രം. ഇന്ത്യൻ സ്ത്രീകളോടൊപ്പം ചേർന്ന് സഞ്ചരിക്കുന്ന മികച്ച ഒരു സിനിമാനുഭവം. സ്വാതന്ത്ര്യ പൂർവ ഇന്ത്യയാണ് ചിത്രത്തിന്റെ പ്ലോട്ട്. ഒൻപതു വയസ്സുകാരിയെ വിവാഹം കഴിക്കുന്ന ഗോപാൽ റാവു ജോഷി അവളെ തുടർന്ന് പഠിപ്പിക്കാമെന്ന് ഉറപ്പു നൽകുന്നു. ഇത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും എതിർപ്പുകൾ വകവെക്കാതെ ഗോപാൽ റാവു അവളെ വിദേശത്ത് പഠിക്കാനയക്കുകയും അവൾ ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടർ ആവുകയും ചെയ്യുന്നു.

ഗോവൻ ചലച്ചിത്ര മേളകളിലടക്കം പ്രദർശിപ്പിച്ച ചിത്രം ഐഎഫ്എഫ്കെയിലെ ആദ്യ പ്രദർശനം നടത്തിയപ്പോൾ മികച്ച പ്രതികരണം ലഭിച്ചു.

പ്രദർശനം: അജന്ത തീയറ്ററിൽ ഉച്ചക്ക് 12.15ന്

2. ഹവ, മർയം, അയേഷ- അഫ്ഗാനിസ്ഥാൻ

കലുഷിതമായ അഫ്ഗാനിസ്ഥാനിൽ നിന്ന് സഹറാ കരീമി എന്ന വനിതാ സംവിധായക അണിയിച്ചൊരുക്കിയ സ്ത്രീപക്ഷ ചിത്രം. വ്യത്യസ്ത സാഹചര്യങ്ങളിൽ ഗർഭിണിയാക്കപ്പെട്ട മൂന്ന് സ്ത്രീകൾ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നു. ഒരാൾ ഗർഭസ്ഥ ശിശുവിനോട് സംസാരിച്ച് തന്റെ ഏകാന്തത മറികടക്കാൻ ശ്രമിക്കുമ്പോൾ മറ്റൊരാൾ വിവാഹമോചനത്തിന്റെ വക്കിൽ ഗർഭിണിയാക്കപ്പെട്ട പകപ്പിലാണ്. മൂന്നാമത്തെ സ്ത്രീ കാമുകിയാൽ ഗർഭിണിയാക്കപ്പെട്ട് ഉപേക്ഷിപ്പെട്ട് തന്റെ കസിനെ വിവാഹം കഴിക്കാൻ നിർബന്ധിതയാകുന്നു.

വെനീസ് ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിച്ചു‌.

പ്രദർശനം: കലാഭവൻ തീയറ്ററിൽ രാത്രി 8.45ന്

3. 1982- ലബനോൻ

ലബനോൻ സംവിധായകൻ വാലിദ് മോനസിന്റെ ചിത്രം. 1982ലെ ഇസ്രായേൽ-ലബനോൻ യുദ്ധമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇതൊന്നും അറിയാതെ 11കാരനായ വിസാം എന്ന കുട്ടി സഹപാഠിയായ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുന്നു. അധ്യാപകർ തങ്ങളുടെ രാഷ്ട്രം കടന്നു പോകുന്ന രാഷ്ട്രീയാന്തരീക്ഷം കുട്ടികൾ അറിയാതിരിക്കാൻ ശ്രമിക്കുമ്പോൾ വിസാം പ്രണയിക്കുകയാണ്.

നിരവധി ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു.

പ്രദർശനം: കലാഭവൻ തീയറ്ററിൽ രാവിലെ 9.15ന്

4. യങ് അഹ്മദ്- ബെൽജിയം

ഴോൺ-പീർ, ലുക് ഡാർഡൻ എന്നീ ഫ്രഞ്ച്, ബെൽജിയം സംവിധായകർ ഒരുമിച്ച ചിത്രം. തന്റെ ബന്ധുവിന്റെ വീക്ഷണങ്ങളിൽ ആകർഷിക്കപ്പെട്ട് തീവ്രമായ ഇസ്ലാമിക ആശയങ്ങൾ പിന്തുടരുന്ന അഹ്മദ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഇസ്ലാമിലെ സ്ത്രീവിരുദ്ധ വ്യാഖ്യാനത്താൽ തെറ്റിദ്ധരിക്കപ്പെടുന്ന അയാൾ സ്ത്രീകൾക്ക് ഹസ്തദാനം നൽകാൻ പോലും വിസമ്മതിക്കുകയാണ്. ഒടുവിൽ അഹ്മദ് തന്റെ അധ്യാപികയെ കൊല്ലാൻ പദ്ധതിയിടുന്നു.

5. അപാർട്ട് ടുഗദർ-ചൈന

പ്രശസ്ത ചൈനീസ് സംവിധായകൻ വാങ് ക്വാനൻ ഒരുക്കിയ ചിത്രം. മുൻ പട്ടാളക്കാരനായ ലിയു അമ്പത് വർഷങ്ങൾക്കു ശേഷം ചൈനയിലേക്ക് മടങ്ങുകയാണ്. പോകുമ്പോൾ കാമുകിയായിരുന്ന കിയാവോ അയാളിൽ ഗർഭിണിയായിരുന്നുവെങ്കിലും ഇപ്പോൾ അവൾ കുടുംബമായി താമസിക്കുകയാണ്. തന്റെ മകനെ ഇത്ര കാലമായിട്ടും കണ്ടിട്ടില്ലാത്ത അവനെ കൂട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയാണ്.

ഒട്ടേറെ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ഒരു പിടി പുരസ്കാരങ്ങളും സ്വന്തമാക്കി.

പ്രദർശനം: അജന്ത തീയറ്ററിൽ ഉച്ച തിരിഞ്ഞ് 3.15ന്

story highlights- 24th iffk, must watching movies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here