Advertisement

ദേശീയ പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കരുതെന്ന് ഐഎൻഎൽ സംസ്ഥാന നേതൃത്വം

December 9, 2019
Google News 1 minute Read

ദേശീയ പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കരുതെന്നും അതിന് സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഐഎൻഎൽ. പാർട്ടി കേരളാ ഘടകത്തിന്റെതാണ് ആവശ്യം.

കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചത്. പശ്ചിമ ബംഗാൾ സർക്കാർ ഈ ദിശയിൽ തീരുമാനമെടുത്ത് കഴിഞ്ഞു. ഇത് മാതൃകയാക്കാൻ കേരളത്തിലെ സർക്കാർ തയ്യാറാകണം. എൽഡിഎഫിൽ വിഷയമുന്നയിക്കുമെന്നും നേതാക്കൾ പറഞ്ഞു.

Read Also: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

അതേസമയം, നാടകീയ രംഗങ്ങൾക്ക് ഒടുവിൽ പൗരത്വ ഭേഭഗതി ബില്ലിന്റെ പുനരവതരണത്തിന് ലോക്‌സഭയുടെ അനുമതി നൽകി. ആഭ്യന്തരമന്ത്രി അമിത് ഷാ മേശപ്പുറത്ത് വച്ച ബില്ലിന്റെ അവതരണം സംബന്ധിച്ചാണ് വാദ പ്രതിവാദങ്ങൾ ഉയർന്നത്. തർക്കം രൂക്ഷമായ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റെ നിരാകരണ പ്രമേയം തള്ളിയ ലോക്‌സഭ ബില്ലിൽ ചർച്ചയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ബിൽ മുസ്ലീം വിരുദ്ധമല്ലെന്ന് ബിൽ അവതരിപ്പിച്ച് അമിത് ഷാ വ്യക്തമാക്കി.

 

 

inl kerala on nrc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here