Advertisement

പ്രധാനമന്ത്രിയുടെ ഓഫീസിൽ തീവ്രമായ തരത്തിൽ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നു : രഘുറാം രാജൻ

December 9, 2019
Google News 1 minute Read

പ്രധാനമന്ത്രിയുടെ ഓഫീസിൽ തീവ്രമായ തരത്തിൽ അധികാരം കേന്ദ്രീ കരിച്ചിരിക്കുകയാണെന്ന് ആർബിഐ മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ. പ്രധാനമന്ത്രിക്ക് ചുറ്റുമുള്ള ഏതാനും ചിലരാണ് എല്ലാ ഭരണ നയപരമായ തീരുമാനങ്ങളും എടുക്കുന്നതെന്നും രഘുറാം രാജൻ കുറ്റപ്പെടുത്തി. ഇന്ത്യൻ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണ് എന്ന് വിശദീകരിക്കുന്ന ഇന്ത്യ ടുഡേ മാഗസിനിലെ ലേഖനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസിനെതിരായ രഘുറാം രാജന്റെ ഗുരുതരമായ വിമർശനം.

വിവാദങ്ങൾ ഭയന്ന് വസ്തുതകൾ തുറന്ന് പറഞ്ഞില്ലെങ്കിൽ അത് രാജ്യതാത്പര്യത്തിന് അപകടകരമാകും എന്ന് സൂചിപ്പി്ക്കുന്നതാണ് രഘുറാം രാജന്റെ ഇന്ത്യാ ടുഡേയിലെ ലേഖനം. പ്രധാനമന്ത്രിയുടെ ഓഫിസിനെയും അതിന്റെ പ്രവർത്തന രീതിയെയും ഡോ.രാജൻ അതി നിശിതമായി വിമർശിക്കുന്നുണ്ട്. ചുറ്റുമുള്ള ഉപചാപക വൃന്തമാണ് പ്രധാന മന്ത്രിയുടെ ഓഫിസിൽ കാര്യങ്ങൾ തിരുമാനിക്കുന്നത്. നയവും നടപടിയും ഈ സംഘം തിരുമാനിക്കുന്നത് കൊണ്ട് രാജ്യതാത്പര്യമല്ല പരിപാലി്ക്കപ്പെടുന്നത്. വിപണി മത്സരവും ആഭ്യന്തര ക്രയശേഷിയും വർധിപ്പിക്കുന്നതിനായി സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യ ഏർപ്പെടണമെന്ന് രഘുറാം രാജൻ ലേഖനത്തിൽ നിർദേശിക്കുന്നു.

Read Also : കോൺഗ്രസ് പ്രഖ്യാപിച്ച ന്യായ പദ്ധതി താഴെക്കിടയിൽ നിന്ന് വളർച്ച വർദ്ധിപ്പിക്കും : രഘുറാം രാജൻ

സർക്കാരിന്റെ തീവ്ര അധികാര കേന്ദ്രീകരണ സ്വഭാവം പരിഷ്‌കരണ നടപടികൾക്ക് തടസമാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ മാത്രമല്ല, ആശയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യുന്നതും പ്രധാനമന്ത്രിക്ക് ചുറ്റുമുള്ള കുറച്ച് വ്യക്തികളും പിഎംഒയുമാണ്. രാഷ്ട്രീയ പാർട്ടികളുടെ രാഷ്ട്രീയവും സാമൂഹ്യവുമായ അജണ്ടകൾക്ക് ഇത്തരം കേന്ദ്രീകരണങ്ങൾ ഒരുപക്ഷേ സഹായകമായേക്കും. എന്നാൽ സാമ്പത്തിക പരിഷ്‌കരണ നടപടികൾക്ക് ഇത് ഗുണം ചെയ്യില്ല. സമ്പദ് വ്യവസ്ഥ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെപ്പറ്റി ധാരണയില്ലാത്തതുകൊണ്ടാണ് ഇതിന് പ്രധാനമന്ത്രി കണ്ണട്ക്കുന്നത്. ആഭ്യന്തര വ്യവസായങ്ങളിൽ നിക്ഷേപങ്ങൾ വരുന്നില്ല.

ഇത് നമ്മുടെ നയങ്ങൾ തെറ്റാണ് എന്നത് വ്യക്തമാക്കുന്നതായും ഡോ രഘുറാം രാജൻ ലേഖനത്തിൽ വാദിക്കുന്നു. 2024നകം അഞ്ച് ട്രില്യൺ എക്കോണമി എന്ന ലക്ഷ്യത്തിലെത്തണമെങ്കിൽ പുതിയ സാമ്പത്തിക വർഷം മുതൽ 8 ശതമാനത്തിൽ കുറയാത്ത വളർച്ചാ നിരക്ക് വേണം. നിലവിലെ സാഹചര്യത്തിൽ ഇത് യാഥാർത്ഥ്യ ബോധത്തോടെ പ്രതീക്ഷിക്കാനാവില്ല. സമീപകാലത്ത് നരേന്ദ്രമോദി സർക്കാരിനെതിരെ രാജ്യത്ത് ഉയരുന്ന സമഗ്രമായ വിമർശനമാണ് ഡോ.രഘുറാം രാജന്റെത്. അതേസമയം പ്രധാനമന്ത്രിയുടെ ഓഫിസ് രഘുറആം രാജന്റെ അഭിപ്രായങ്ങളൊട് പ്രതികരിക്കാൻ തയാറായില്ല.

Story Highlights- RBI, Raghuram Rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here