എസിബിഐയുടെ ഈ എടിഎം കാര്‍ഡ് ഡിസംബര്‍ 31 ഓടെ പ്രവര്‍ത്തനരഹിതമാകും

നിങ്ങള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) മാഗ്നറ്റിക് സ്ട്രിപ്പോടുകൂടിയ ഡെബിറ്റ് കാര്‍ഡാണോ ഇപ്പോഴും ഉപയോഗിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഈ എടിഎം കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. ഉപഭോക്താക്കള്‍ എത്രയും വേഗം മാഗ്നെറ്റിക് സ്ട്രിപ്പ് കാര്‍ഡിനു പകരം പുതിയ കാര്‍ഡിന് അപേക്ഷ നല്‍കണമെന്ന് എസ്ബിഐ അറിയിച്ചു. കൂടുതല്‍ സുരക്ഷിതമായ ഇഎംവി ചിപ്പ് കാര്‍ഡുകള്‍ സൗജന്യമായി ലഭിക്കുന്നതിന് ഡിസംബര്‍ 31 ന് മുന്‍പ് അപേക്ഷിക്കണമെന്നാണ് ബാങ്ക് ട്വിറ്ററില്‍ അറിയിച്ചത്.

ഡിസംബര്‍ 31 നകം പുതിയ കാര്‍ഡിന് അപേക്ഷ നല്‍കിയില്ലെങ്കില്‍ നിലവിലെ മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകും. കഴിഞ്ഞ വര്‍ഷമാണ് മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകളില്‍ നിന്ന് ഇഎംവി ചിപ്പ് കാര്‍ഡുകളിലേക്ക് മാറാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്. ഇഎംവി ചിപ്പ് അധിഷ്ടിത എടിഎം കാര്‍ഡുകള്‍ക്കായി അപേക്ഷ നല്‍കിയിട്ട് ലഭിക്കാത്തവര്‍ അക്കൗണ്ട് ആരംഭിച്ച ബ്രാഞ്ചില്‍ എത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Read More: ഈ 10 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്

എന്താണ് ഇഎംവി ചിപ്പ് കാര്‍ഡ്…?

യൂറോപെ, മാസ്റ്റര്‍കാര്‍ഡ്, വിസ (ഇഎംവി) ചിപ്പ് അധിഷ്ടിത ഡെബിറ്റ് കാര്‍ഡുകളില്‍ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നത് ചിപ്പുകളിലാണ്. മാഗ്നറ്റിക് സ്ട്രിപ്പ് കാര്‍ഡുകളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമാണ് ഇഎംവി കാര്‍ഡുകള്‍.

ഇഎംവി കാര്‍ഡിലേക്ക് എങ്ങനെ മാറാം

ഇഎംവി കാര്‍ഡിലേക്ക് മാറുന്നതിന് അക്കൗണ്ട് ആരംഭിച്ച ബ്രാഞ്ചില്‍ എത്തുന്നതാകും ഉചിതം. ഇഎംവി കാര്‍ഡ് അഡ്രസിലേക്ക് അയച്ചിട്ടുണ്ടെങ്കില്‍ ബാങ്ക് അക്കാര്യം അറിയിക്കും. ഇഎംവി കാര്‍ഡ് അനുവദിച്ചിട്ടില്ലെങ്കില്‍ ബാങ്കില്‍ അപേക്ഷ നല്‍കിയാല്‍ മതിയാകും. ഏഴ് പ്രവര്‍ത്തിദിനങ്ങള്‍ക്കുള്ളില്‍ കാര്‍ഡ് ലഭിക്കും. www.onlinesbi.com എന്ന ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും കാര്‍ഡ് മാറ്റത്തിനായി അപേക്ഷ നല്‍കാം.

Read More: ജെബിഎല്‍ ഓഡിയോ ടെക്‌നോളജിയോടെ നോക്കിയ സ്മാര്‍ട് ടിവി

നെറ്റ് ബാങ്കിംഗില്‍ എങ്ങനെ അപേക്ഷിക്കാം

www.onlinesbi.com ല്‍ പാസ്‌വേര്‍ഡും യൂസര്‍ ഐഡിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. വെബ്‌സൈറ്റില്‍ ഇ – സര്‍വീസസ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് എടിഎം കാര്‍ഡ് സര്‍വീസസ് തെരഞ്ഞെടുക്കുക. റിക്വസറ്റ് എടിഎം/ ഡെബിറ്റ് കാര്‍ഡ് സെലക്റ്റ് ചെയ്യുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top