Advertisement

ജെബിഎല്‍ ഓഡിയോ ടെക്‌നോളജിയോടെ നോക്കിയ സ്മാര്‍ട് ടിവി

December 5, 2019
Google News 1 minute Read

നോക്കിയ ബ്രാന്‍ഡിലുള്ള ആദ്യ സ്മാര്‍ട് ടിവിയുമായി ഫ്‌ളിപ്കാര്‍ട്ട്. ജെബിഎല്‍ ഓഡിയോ ടെക്‌നോളജിക്കൊപ്പമാണ് ടിവി എത്തുന്നത്. 55 ഇഞ്ച് 4 കെ ഫുള്‍ എച്ച്ഡി ടിവിക്ക് 41,999 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടിലൂടെയാണ് ടിവിയുടെ വില്‍പ്പന.

ആന്‍ഡ്രോയിഡ് 9.0 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടിവിക്കുള്ളത്. ജെബിഎല്ലിന്റെ 24 വാട്ട് സ്പീക്കറുകളാണ് ടിവിയിലുള്ളത്. 16 ജിബി ഓണ്‍ബോര്‍ഡ് സ്‌റ്റോറേജും ടിവിക്കുണ്ടെന്നത് പ്രത്യേകതയാണ്.
നോക്കിയ സ്മാര്‍ട് ടിവിയുടെ വില്‍പ്പന ഡിസംബര്‍ 10 മുതലാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ആരംഭിക്കുക. ടിവിക്കൊപ്പം ടിവി വയ്ക്കുന്നതിനുള്ള സ്റ്റാന്‍ഡും, ഗൂഗിള്‍ അസിസ്റ്റന്റ് വോയിസ് ഇന്‍പുട്ട് സാധ്യമാകുന്ന ബ്ലൂടൂത്ത് റിമോട്ടും ഒപ്പം ലഭിക്കും.

Read More:ഈ 10 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്

പണം മുന്‍കൂട്ടി നല്‍കി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 10 ശതമാനം വിലക്കിഴിവും ഫഌപ്കാര്‍ട്ട് വാഗ്ദനം ചെയ്യുന്നുണ്ട്. കൂടാതെ 999 രൂപയ്ക്ക് ടിവി പ്രൊട്ടക്ഷന്‍ കവറേജും മൂന്നുവര്‍ഷത്തെ വാറന്റിയും നല്‍കുന്നുണ്ട്. ആന്‍ഡ്രോയിഡ് 9 ടിവി പ്ലാറ്റ്‌ഫോമിലാണ് പ്രവര്‍ത്തനം. ഒപ്പം ഗൂഗിള്‍ പ്ലേ സ്റ്റോറും ടിവിയില്‍ സപ്പോര്‍ട്ട് ചെയ്യും. മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടും രണ്ട് യുഎസിബി പോര്‍ട്ടും വൈഫൈ, ബ്ലൂടൂത്ത് സംവിധാനങ്ങളും ടിവിക്കുണ്ട്.

സ്മാര്‍ട് ടിവി നിര്‍മിക്കുന്നതിന് നോക്കിയയില്‍ നിന്ന് ബ്രാന്‍ഡ് ലൈസന്‍സ് ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കിയിരുന്നു. കൂടുതല്‍ നോക്കിയ ബ്രാന്റ് സ്മാര്‍ട് ടിവികള്‍ വിപണിയിലെത്തിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് ഫ്‌ളിപ്കാര്‍ട്ട് വക്താവ് അറിയിച്ചു.

Story highlights -Nokia Smart TV

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here