‘അവര് പറയാനുള്ളത് റേഡിയോയിൽ ഇരുന്ന് പറയും; അനുസരിച്ചോളണം’: ആഞ്ഞടിച്ച് ഷെയ്ൻ നിഗം

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരിച്ച് നടൻ ഷെയ്ൻ നിഗം. ഒത്തു തീർപ്പ് ചർച്ചകൾക്കാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ തന്റെ ഭാഗം കേൾക്കാൻ ആരും തയ്യാറാകുന്നില്ലെന്നും ഷെയ്ൻ നിഗം പറഞ്ഞു. ഇടവേള ബാബുവും സിദ്ധിഖുമായി സംസാരിച്ചിരുന്നു. അമ്മയുടെ ഭാരവാഹികളെന്ന നിലയിലാണ് അവരുമായി ചർച്ച നടത്തിയത്. ഔദ്യോഗിക യോഗമായിരുന്നില്ല അതെന്നും ഷെയ്ൻ പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമ കണ്ടിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷെയ്ൻ നിഗം.

നിർമാതാക്കൾക്ക് മനോ വിഷമമാണോ മനോരോഗമാണോ എന്ന് പറയുന്നില്ല. അവർക്ക് പറയാനുള്ളത് റേഡിയോയിൽ ഇരുന്ന് പറയും. നമ്മൾ അനുസരിച്ചോളണം. കൂടിപ്പോയാൽ വാർത്താ സമ്മേളനത്തിൽ ഖേദമറിയിക്കും. അതിനപ്പുറത്തേക്ക് ഒന്നും ഉണ്ടാകില്ലെന്നും ഷെയ്ൻ പറഞ്ഞു.

ഈ ലോകത്ത് ഒരു തെറ്റുമില്ല. ശരിമാത്രമേയുള്ളൂ. ഈ നാട്ടിൽ എത്ര തരത്തിലുള്ള പ്രതിഷേധങ്ങളാണ് നടക്കുന്നത്. മുടി മുറിച്ച് നടത്തിയത് തന്റെ രീതിയിലുള്ള പ്രതിഷേധമാണ്. താൻ എന്ത് നീതിയാണ് പുലർത്തേണ്ടതെന്ന് സിനിമ കണ്ട ശേഷം കാണികളാണ് പറയേണ്ടത്. ഇത്തവണ സെറ്റിൽ ചെന്നപ്പോൾ ബുദ്ധിമുട്ടിച്ചത് നിർമാതാവായിരുന്നില്ല. കാമറാമാനും സംവിധായകനുമായിരുന്നു. തന്റെ കൈയിൽ തെളിവുകളുണ്ട്. എവിടെയും വന്ന് പറയാൻ തയ്യാറാണെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.

story highlights- Shane nigam, AMMA, producers association, IFFKനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More