ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സന്ന മരിന്‍

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായി ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി സന്ന മരിന്‍. നേരത്തെ ഫിന്‍ലന്‍ഡിന്റെ ആരോഗ്യമന്ത്രിയായിരുന്നു 34-കാരിയായ സന്ന. ഞായറാഴ്ചയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്
വിശ്വാസവോട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്റ്റി റിന്നെ പരാജയപ്പെട്ടു. തുടര്‍ന്നാണ് സന്ന ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നത്.

ഉക്രെയിന്‍ പ്രധാനമന്ത്രി ഒലെക്‌സിയ് ഹൊന്‍ചരുകിന് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായാണ് സന്ന അധികാരമേല്‍ക്കുന്നത്. അധികാരത്തിലേറുമ്പോള്‍ ഒലെക്‌സിയ് ഹൊന്‍ചരുകിന് 35 വയസായിരുന്നു പ്രായം. ഇതോടെ ലോകത്തിലെ ഏറ്റവും പ്രയ കുറഞ്ഞ വനിത പ്രധാനമന്ത്രിയെന്ന ബഹുമതിയും സന്നയ്ക്കാണ്.

തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്ന് ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കുമെന്നും സന്ന പറഞ്ഞു. നാളെ സന്ന മരിന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

 

Story highlights- The Prime Minister of Finland, Zanna Marin,  youngest ruler in the world

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top