ചക്കുളത്തുകാവ് പൊങ്കാല; നാളെ പ്രാദേശിക അവധി

ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് നാളെ പ്രാദേശിക അവധി. നാല് താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവല്ല, ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര താലൂക്കുകൾക്കാണ് നാളെ അവധിയുള്ളത്. എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് അവധി. പൊതു പരീക്ഷകൾക്ക് മാറ്റമില്ല. പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ പിബി നൂഹ് ഉത്തരവിറക്കി.

നാളെ ചക്കുളത്തുകാവിൽ പുലർച്ചെ നാല് മണിക്ക് ഗണപതി ഹോമവും നിർമാല്യ ദർശനവും 8.30ക്ക് വിളിച്ച് ചൊല്ലി പ്രാർത്ഥനയും ഉണ്ടായിരിക്കും. രാവിലെ ഒമ്പത് മണിക്ക് ആധ്യാത്മിക സംഗമം നടക്കും.

ഹിന്ദു മഹാ മണ്ഡലം പ്രസിഡന്റ് പിഎസ് നായർ പൊങ്കാലയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം കമ്മീഷണർ ഹർഷനാണ് മുഖ്യാതിഥി.

ദേവിയുടെ എഴുന്നെള്ളിപ്പിന് ശേഷം പൊങ്കാലക്ക് തുടക്കമിട്ട് പണ്ടാര അടുപ്പിലേക്ക് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി തീ പകരും.

 

 

chakkulathkavu pongala‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More