ഐഎഫ്എഫ്കെ; ഇന്ന് കാണേണ്ട സിനിമകൾ

1. മൈ ന്യൂഡിറ്റി മീൻസ് നതിംഗ്- ഫ്രാൻസ്

പ്രശസ്ത ഫ്രഞ്ച് സംവിധായിക മരീന ഡി വാൻ അണിയിച്ചൊരുക്കിയ ചിത്രം. 40കാരിയായ മരീനയുടെ ജീവിതമാണ് സിനിമ പോർട്രേ ചെയ്യുന്നത്. അവളുടെ ബന്ധങ്ങൾ, ഓൺലൈൻ ഡേറ്റിംഗ്, നഗ്നത തുടങ്ങിയ കാര്യങ്ങളിലൂടെ സിനിമ വികസിക്കുന്നു.

വിവിധ ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചു.

പ്രദർശനം: അജന്ത തീയറ്ററിൽ രാവിലെ 9.45ന്

2. ആനി മാനി- ഇന്ത്യ

ഫഹിം ഇർഷാദിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സമകാലിക പ്രസക്തിയുള്ള ചിത്രം. കബാബ് വില്പനക്കാരനായ ഭൂട്ടോയാണ് സിനിമയിലെ സുപ്രധാന കഥാപാത്രം. ചെയ്യാത്ത തെറ്റിന് അയാൾ ജയിലിൽ അടക്കപ്പെടുന്നു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട് അയാൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.

ഐഎഫ്കെയിലെ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് മികച്ച പ്രതികരണം ലഭിച്ചു.

പ്രദർശനം: ധന്യ തീയറ്ററിൽ വൈകിട്ട് മൂന്നു മണിക്ക്.

3. ബോംബെ റോസ്- ഇന്ത്യ

ഗീതാഞ്ജലി റാവു അണിയിച്ചൊരുക്കിയ അനിമേഷൻ സിനിമ. മുംബൈ നഗരത്തെ പശ്ചാത്തലമാക്കിയുള്ള മൂന്ന് പ്രണയകഥകളാണ് സിനിമ സംസാരിക്കുന്നത്. ഒരു ഹിന്ദു-മുസ്ലിം പ്രണയം, രണ്ട് സ്ത്രീകൾ തമ്മിലുള്ള മറ്റൊരു പ്രണയം, മുംബൈ നഗരത്തോടുള്ള പ്രണയം എന്നിങ്ങനെ സമാന്തരമായ കഥകളാണ് സിനിമയുടെ പ്രമേയം.

വിവിധ ചലച്ചിത്ര മേളകളിൽ സിനിമ പ്രദർശിപ്പിച്ചു.

പ്രദർശനം: ശ്രീ പദ്മനാഭയിൽ വൈകിട്ട് 3 മണിക്ക്.

4. അവർ ലേഡി ഓഫ് ദ് നൈൽ- ഫ്രാൻസ്

അഫ്ഗാൻ-ഫ്രഞ്ച് ചലച്ചിത്രകാരനായ അതീഖ് റഹിമി ഒരുക്കിയ ചിത്രം. 94ലെ റുവാണ്ടൻ വംശഹത്യയാണ് സിനിമ ചർച്ച ചെയ്യുന്നത്. 2012ൽ ഇതേ പേരിലെഴുതപ്പെട്ട നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഒരുകൂട്ടം പെൺകുട്ടികളുടെ ജീവിതം അധികരിച്ചാണ് സിനിമയുടെ യാത്ര.

വിവിധ ചലച്ചിത്ര മേളകളിൽ സിനിമ പ്രദർശിപ്പിച്ചു.

പ്രദർശനം: ശ്രീ പദ്മനാഭയിൽ വൈകിട്ട് 6 മണിക്ക്.

5. സോൾ- ഇറ്റലി

ഇറ്റാലിയൻ സംവിധായകൻ കാർലോ സിറോണി അണിയിച്ചൊരുക്കിയ ചിത്രം. പോളണ്ടുകാരായ രണ്ടു പേർ ഒരു ഇറ്റാലിയൻ കുഞ്ഞിനെ ദത്തെടുക്കാൻ ദമ്പതികളായി വേഷമിടുന്നു. മെല്ലെ ഇവരുടെ അഭിനയം യാത്ഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു.

ഒട്ടേറെ ചലച്ചിത്ര മേളകളിൽ സിനിമ പ്രദർശിപ്പിച്ചു. ഒരുപിടി പുരസ്കാരങ്ങളും സിനിമ സ്വന്തമാക്കി.

പ്രദർശനം: ശ്രീ പദ്മനാഭയിൽ ഉച്ചക്ക് 12 മണിക്ക്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top