കൊച്ചി നഗരത്തിൽ വഴിയോരത്ത് കിടന്നുറങ്ങുന്നവർക്കായി അഭയം ഒരുക്കാനൊരുങ്ങി ജില്ലാ ഭരണകൂടം

കൊച്ചി നഗരത്തിലെ നടപ്പാതയിലും കടകളുടെ ഓരത്തും ഉറങ്ങുന്നവർക്ക് സുരക്ഷാ കേന്ദ്രമൊരുക്കാൻ ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നഗരത്തിൽ രാത്രികാല പരിശോധന ആരംഭിച്ചു. നഗരത്തിന്റെ ഓരങ്ങളിൽ കിടന്നുറങ്ങിയവരെ കണ്ടെത്തി വിവിധ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.
രാത്രികാലങ്ങളിൽ റോഡരികിലും മറ്റും ഉറങ്ങുന്നവർ അപകടസാധ്യത ക്ഷണിച്ചു വരുത്തുകയാണെന്നും ചിലപ്പോൾ കുറ്റകൃത്യങ്ങൾക്കും വഴിയൊരുക്കുന്നതായും നേരത്തെയും പരാതി ഉയർന്നിരുന്നു. ഇതിനിടെയാണ് ജില്ലാ ഭരണകൂടം പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കിയത്. കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ സാമൂഹ്യക്ഷേമ വകുപ്പിലെ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് രാത്രികാല പരിശോധന നടത്തിയത്. എംജി റോഡ് കലൂർ തുടങ്ങിയ സ്ഥലങ്ങളിൽ അപകടകരമായ രീതിയിൽ കഴിഞ്ഞവരെ ഇവിടെനിന്നും ഒഴിപ്പിച് വിവിധ വിധ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. മാസത്തിൽ ഒരു ദിവസംവച്ച് പരിശോധനകൾ തുടരുമെന്നു ജില്ലാ കലക്റ്റർ അറിയിച്ചു.
വിവിധ സാമൂഹ്യ സംഘടനകളും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രോഗികളായവർക്കു ചികിത്സയും ഉറപ്പാക്കുന്നുണ്ട്. നഗരത്തിനു പുറത്തേയ്ക്കും പദ്ധതി വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
Story Highlights – Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here