Advertisement

കൊച്ചിയില്‍ നിലം നികത്ത് വ്യാപകമാകുന്നു

December 10, 2019
Google News 0 minutes Read

ഒരിടവേളയ്ക്ക് ശേഷം കൊച്ചിയില്‍ നിലം നികത്ത് വ്യാപകമാകുന്നു. ഗുണ്ടാ സംഘങ്ങളുടെ ഒത്താശയോടേ ചിറ്റൂര്‍, ചേരാനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഏക്കറ് കണക്കിന് തണ്ണീര്‍ തടങ്ങളാണ് നികത്തുന്നത്. വ്യാപകമായി തണ്ണീര്‍ തടങ്ങളും നിലവുമാണ് ഭൂമാഫിയ നികത്തുന്നത്. പ്രദേശത്തെ ഗുണ്ടാ സംഘങ്ങളുടെ സഹായത്തോടെയാണ് ഭൂമി നികത്ത്.

പ്രധാന റോഡിനോട് ചേര്‍ന്നുള്ള തണ്ണീര്‍ തടങ്ങള്‍ പോലും നാട്ടുകാരെ കാഴ്ച്ചക്കാരാക്കി നികത്തുകയാണ്. പൊലീസിന്റെ ഒത്താശയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ആരെങ്കിലും പരാതിയുമായി രംഗത്ത് എത്തിയാല്‍ അവരെ ഭീഷണിപ്പെടുത്തി പായിക്കുകയാണ് പതിവ്. പൊലീസിന്റെ ഒത്താശയോടെയുള്ള ഭൂമി നികത്തിനെതിരെ വിവിധ രാഷ്ടീയ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഭൂമി നികത്ത് ഇപ്പോഴും തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here