ലോക് താന്ത്രിക് ജനതാദളുമായി ലയനമാകാം; ചർച്ച നടന്നതായി ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ്

എം പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളുമായി ലയിക്കാൻ ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയുടെ പച്ചക്കൊടി. ലയനത്തിന് തടസമില്ലെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടിയും ജനതാദൾ സംസ്ഥാന പ്രസിഡന്റ് സി കെ നാണുവും പറഞ്ഞു.
ലയന കാര്യങ്ങൾക്ക് എൽജെഡി അഞ്ചംഗ സമിതിക്ക് രൂപം നൽകിയിരുന്നു. തിരുവനന്തപുരത്ത് ചേർന്ന ജെഡിഎസ് സംസ്ഥാന സമിതി ലയനത്തിന് അനുകൂല നിലപാടെടുത്തു. ജനതാദൾ എസിൽ എൽജെഡി ലയിക്കട്ടെ എന്ന ആഗ്രഹം ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് സി കെ നാണു പ്രകടിപ്പിച്ചു.
ജെഡിഎസ്, എൽജെഡി ലയനത്തിന് തടസമില്ലെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടിയും പറഞ്ഞു. വീരേന്ദ്രകുമാറുമായി ചർച്ച നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എം വി ശ്രേയംസ് കുമാർ, ഷെയ്ഖ് പി ഹാരിസ്, കെ പി മോഹനൻ, വർഗീസ് ജോർജ് എന്നിവരടങ്ങിയ സമിതിയെ ലയന കാര്യങ്ങൾക്ക് എൽജെഡി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Story highlights- LJD, JDS, K Krishnankutty, C K Nanu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here