പൗരത്വ ഭേദഗതി ബിൽ ലോക്‌സഭാ കടമ്പകടന്ന് രാജ്യസഭയിലേക്ക്

പൗരത്വ ഭേഭഗതി ബിൽ ലോക്‌സഭാ കടമ്പകടന്ന് രാജ്യസഭയിലേക്ക്. അർധരാത്രിയ്ക്ക് ശേഷം ലോക്‌സഭയിൽ നടന്ന വോട്ടെടുപ്പിന് ശേഷം ബിൽ ലോകസഭയിൽ പാസായതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. 80 ന് എതിരെ 311 വോട്ടുകൾക്കാണ് ലോക്‌സഭ ബിൽ പാസാക്കിയത്. ബിൽ മുസ്ലീം വിരുദ്ധ അജണ്ടയുടെ ഭാഗമല്ലെന്നും മതത്തിന്റെ പേരിൽ ഇന്ത്യയെ വിഭജിച്ച പാർട്ടി കോൺഗ്രസ് ആണെന്നും ബില്ലിന്മേൽ നടന്ന ചർച്ച ഉപസംഹരിച്ച് അമിത് ഷാ വ്യക്തമാക്കി. അടുത്ത ഘട്ടമായി രാജ്യമാകെ പൗരത്വ രജിസ്ട്രാർ ബാധകമാക്കുന്ന നിയമ നിർമാണം നടത്തുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു

എഴുമണിയ്ക്കൂർ നീണ്ട ചർച്ചയ്ക്കും ചർച്ച ഉപസംഹരിച്ചുള്ള ആഭ്യന്തരമന്ത്രിയുടെ മറുപടിക്കും തുടർച്ചയായാണ് ബില്ലിന്മേൽ വോട്ടെടുപ്പ് നടന്നത്. ബില്ലിനെ 80 അംഗങ്ങൾ എതിർത്തപ്പോൾ 311 അംഗങ്ങൾ അനുകൂലിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന ഭേഭഗതികൾ എല്ലാം വോട്ടിനിട്ട് തിരസ്‌ക്കരിച്ചതിന് ശേഷമാണ് ബില്ലിന്മേലുള്ള വോട്ടെടുപ്പിലേക്ക് സഭ കടന്നത്. നേരത്തെ എഴ് മണിക്കൂർ നീണ്ട ചർച്ച ഉപസംഹരിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ ഉന്നയിച്ച വിമർശനത്തിന് മറുപടി നൽകി. രാജ്യം മതത്തിന്റെ പേരിൽ വിഭജിച്ച പാരമ്പര്യം ആകെ ഉള്ളത് കോൺഗ്രസിനാണെന്നായിരുന്നു അമിത് ഷായുടെ പ്രധാന വിമർശനം. ബില്ല് ഒരു സാഹചര്യത്തിലും മുസ്ലീം വിരുദ്ധമല്ല. രാജ്യം ആകെ പൗരത്വ രജിസ്ട്രാർ നിയമ നിർമാണത്തിലൂടെ യാഥാർത്ഥ്യമാക്കുകയാണ് ഇനിയുള്ള സർക്കാർ അജണ്ടയെന്നും അമിത് ഷാ വ്യക്തമാക്കി.

ലോക്‌സഭാ കടമ്പകടന്ന ബിൽ ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കും. പൗരത്വ ഭേഭഗതി ബിൽ ലോക്‌സഭയിൽ പാസാക്കാൻ സാധിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിനന്ദിച്ചു.

story highlights- citizenship amendment bill, amit shah, rajya sabha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top