Advertisement

വസ്തു വില്‍പനയുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തതായി പരാതി

December 11, 2019
Google News 0 minutes Read

തിരുവനന്തപുരത്ത് വസ്തു വില്‍പനയുടെ പേരില്‍ കോടികള്‍ തട്ടിയെടുത്തതായി പരാതി. ഒരു വസ്തുവിന്റെ പേരില്‍ തന്നെ, നിരവധി പേരെയാണ് കബളിപ്പിച്ചത്. തട്ടിപ്പ് നടത്തിയയാള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

കേശവദാസപുരം സ്വദേശി ടി ദാസ് കുട്ടിയെന്ന, രാജ്ഭവനിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെതിരെയാണ് പരാതി. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ ചമഞ്ഞ് പലരില്‍ നിന്നായി കോടികളാണ് ഇയാള്‍ തട്ടിയെടുത്തത്. തട്ടിപ്പ് മനസിലാക്കി പണം മടക്കി ആവശ്യപ്പെട്ടവര്‍ക്ക് വണ്ടിച്ചെക്ക് നല്‍കി വഞ്ചിച്ചതായും ആക്ഷേപമുണ്ട്.

ഒരേ വസ്തു കാട്ടി പലരില്‍ നിന്നും ഇയാള്‍ പണം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. പലവിധത്തിലാണ് ദാസ്‌കുട്ടി തട്ടിപ്പ് നടത്തിയിരിക്കുന്നത്. കബളിപ്പിക്കപ്പെട്ടവര്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here