Advertisement

സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി സിആർപിഎഫ് ജവാന്റെ മൃതദേഹം ആലുവയിലെത്തിച്ചു

December 11, 2019
Google News 1 minute Read

ജാർഖണ്ഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് മരിച്ച മലയാളി സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റ് ഷാഹുൽ ഹർഷന്റെ(28) മൃതദേഹം സ്വദേശമായ ആലുവ മുപ്പത്തടത്തിലെത്തിച്ചു. മുപ്പത്തടം എസ്എസ് ബാവാസ് വീട്ടിൽ ബാലന്റെ മകനാണ്. കടുങ്ങല്ലൂർ പഞ്ചായത്ത് ഹാളിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്.

ഉച്ചക്ക് രണ്ടിന് എടയാർ പൊതുശ്മശാനത്തിലാണ് സംസ്‌കാരം. തെരഞ്ഞെടുപ്പ് ജോലിക്കിടെ കോൺസ്റ്റബിളായ ദീപേന്ദർ യാദവിന്റെ വെടിയേറ്റാണ് ഷാഹുൽ മരിച്ചത്. ട്രെയിനിൽ ബൊക്കാറോയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

മദ്യപിച്ച് ബഹളം വച്ച കോൺസ്റ്റബിളിനെ നിയന്തിക്കാൻ ശ്രമിക്കവേ തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ പുരാനന്ദ് ബുയ്യനും സംഭവത്തിൽ കൊല്ലപ്പെട്ടു.

crpf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here