Advertisement

നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ദിലീപിന് ലഭിക്കില്ല

December 11, 2019
Google News 1 minute Read

നടിയെ ആക്രമിച്ച കേസിൽ ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് പ്രതി ദിലീപിന് ലഭിക്കില്ല. സുപ്രിംകോടതി നിർദേശിച്ചത് ഒഴികെയുള്ള ഡിജിറ്റൽ രേഖകകൾ ദീലീപ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വിചാരണകോടതി തള്ളി.

ഡിജിറ്റൽ രേഖകൾ കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. കേസിലെ മുഴുവൻ രേഖകളും നൽകാതെ നീതിപൂർവമായ വിചാരണ സാധ്യമല്ലെന്നാണ് പ്രതി ദിലീപ് സമർപ്പിച്ചിരിക്കുന്ന അപേക്ഷയിലെ വാദം. കേസിൽ തനിക്ക് 32 രേഖകൾ ഇനിയും നൽകാനുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാൽ നൽകാൻ കഴിയുന്ന എല്ലാ രേഖകളും നൽകികഴിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

സുപ്രിംകോടതി നിരദേശിച്ച ദൃശ്യങ്ങൾ ദിലീപിന് അടുത്ത ബുധനാഴ്ച പരിശോധിക്കാമെന്നും തിങ്കളാഴ്ച വിദഗ്ധനെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. കുറ്റങ്ങൾ തിങ്കളാഴ്ച ഫ്രെയിം ചെയ്യും. കേസിൽ അന്തിമ വിചാരണ ഉടൻ നടക്കും.

 

Story Highlights – Kochi Actress Attack Case, Dileep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here