സമൂഹ മാധ്യമങ്ങളിൽ ഹൈടെക് ഡയഗ്‌നോസ്റ്റിക് സെന്ററിനെതിരെയുള്ള അപകീർത്തിപരമായ വാർത്തകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈടെക് ഡയഗ്‌നോസ്റ്റിക് സെന്ററിനെതിരെ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന അപകീർത്തിപരമായ വാർത്തകൾ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി.
ചികിത്സാ പരിശോധനയിൽ വീഴ്ച്ച സംഭവിച്ചു എന്ന് ആരോപിച്ചാണ് ഇടപ്പള്ളി സ്വദേശിനിയായ വിഷ്ണുപ്രിയയും ഭർത്താവ് സജയൻ രാജനും ചേർന്ന് സമൂഹ മാധ്യമങ്ങളിലൂടെ സ്ഥാപനത്തിലെ ഡോക്ടർ അമ്പിളിക്കെതിരെ ആരോപണം ഉന്നയിച്ചത്. വിഷയത്തിൽ ഇടപെട്ട ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പരിശോധന നടത്തുകയും സ്ഥാപനത്തിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
എന്നാൽ, അപകീർത്തി പ്രചരണം തുടരുന്ന സാഹിചര്യത്തിലാണ് അമ്പിളി ചന്ദ്രൻ കോടതിയെ സമീപിച്ചത്. പരാതി പരിശോധിച്ച ഹൈക്കോടതി വ്യാജ വാർത്തകൾ നീക്കം ചെയ്യാൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന് നിർദേശം നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here