Advertisement

രാജ്യാന്തര ചലച്ചിത്രമേള; ആറാം ദിനം 63 ചിത്രങ്ങൾ പ്രേഷകരിലെത്തിച്ച് മേള തലസ്ഥാനത്ത് പുരോഗമിക്കുന്നു

December 11, 2019
Google News 1 minute Read

രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാം ദിനം 63 ചിത്രങ്ങളാണ് പ്രേക്ഷകരിലെത്തിയത്. 38 ചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്നായിരുന്നു. മത്സരവിഭാഗത്തിൽ ഹിന്ദി ചിത്രം ലിഹാഫിന്റെ ആദ്യ പ്രദർശനത്തിനും പ്രേക്ഷകർ ഏറെയായിരുന്നു.

ആറാം ദിനം ലോക സിനിമാ വിഭാഗത്തിൽ 34 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രീതി നേടിയ പാരസൈറ്റ്, ആദം, ഹൈഫാ സ്ട്രീറ്റ് എന്നിവയുടെ അവസാന പ്രദർശനമായിരുന്നു ഇന്ന്. ലോകശ്രദ്ധ നേടിയ പാരസൈറ്റിന്റെ മൂന്നാം പ്രദർശനവും നിറഞ്ഞ സദസിലായിരുന്നു. മേളയിലെ സിനിമകൾ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ പറഞ്ഞു.

ജൂറി ചെയർമാൻ ഖൈരി ബെഷാരയുടെ ഡോക്യു- ഫിക്ഷൻ വിഭാഗത്തിൽപെട്ട ‘മൂൺ ഡോഗും’ ലൈഫ് ടൈം അച്ചീവ്‌മെൻറ് പുരസ്‌കാരം നേടിയ ഫെർണാണ്ടോ സൊളാനസിന്റെ ‘എ ജേർണി ടു ദ ഫ്യൂജിമേറ്റഡ് ടൗണും’ ഇന്ന് പ്രദർശിപ്പിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

മേളയുടെ ഏഴാംദിനമായ നാളെ 52 സിനിമകളാണ് പ്രേക്ഷകരിലെത്തുന്നത്. അശ്വിൻ കുമാർ സംവിധാനം ചെയ്ത നോ ഫാദേഴ്‌സ് ഇൻ കശ്മീർ പ്രേക്ഷകരുടെ ആവശ്യം മാനിച്ച് നാളെ രാത്രി 8.30ന് നിശാഗന്ധിയിൽ വീണ്ടും
പ്രദർശിപ്പിക്കും .
Story highlight: iffk, 6thday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here