നടിയെ ആക്രമിച്ച കേസ്; ഡിജിറ്റൽ രേഖകൾ കൈമാറണമെന്ന ആവശ്യം ഇന്ന് കോടതി പരിഗണിക്കും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡിജിറ്റൽ രേഖകൾ കൈമാറണമെന്ന ആവശ്യത്തിൻമേൽ ഇന്ന് കോടതിയിൽ വാദം നടക്കും. പ്രതികളുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ദൃശ്യങ്ങൾ കാണുന്നത് ആരെന്ന കാര്യവും ദിലീപ് കോടതിയിൽ പറയണം.
കേസിലെ മുഴുവൻ രേഖകളും നൽകാതെ നീതിപൂർവമായ വിചാരണ സാധ്യമല്ലെന്നാണ് പ്രതി ദിലീപ് സമർപ്പിച്ചിരിക്കുന്ന അപേക്ഷയിലെ വാദം. കേസിൽ തനിക്ക് 32 രേഖകൾ ഇനിയും നൽകാനുണ്ടെന്നാണ് ദിലീപിന്റെ വാദം. എന്നാൽ നൽകാൻ കഴിയുന്ന എല്ലാ രേഖകളും നൽകികഴിഞ്ഞുവെന്നാണ് പ്രോസിക്യൂഷൻ നിലപാട്.
ഇരുവിഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമാണ് കേസ് ഇന്നത്തേക്ക് കോടതി മാറ്റിവച്ചത്. കഴിഞ്ഞ ബുധനാഴ്ച അന്വേഷണ സംഘത്തിന്റെ പിടിയിലായ പ്രതി സനിൽകുമാറിനെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും.
Story Highlights – Kochi actress attack case, Dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here