Advertisement

കെഎസ്ഇബി മസ്ദൂർ തസ്തികയിലേക്ക് നടത്തിയ നിയമനങ്ങളിൽ വ്യാപക ക്രമക്കേട്; നിയമനങ്ങൾ നേടിയത് വ്യാജ രേഖകൾ ഉപയോഗിച്ച്; 24 എക്‌സ്‌ക്ലൂസീവ്

December 11, 2019
Google News 1 minute Read

കെഎസ്ഇബിയിലെ മസ്ദൂർ തസ്തികയിലേക്ക് നടത്തിയ നിയമനങ്ങളിൽ വ്യാപക ക്രമക്കേട്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത തൊഴിലാളികളിൽ നിന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടത്തിയ നിയമനങ്ങളിലാണ് ക്രമക്കേട്. വ്യാജരേഖകൾ ഉപയോഗിച്ച് നിരവധി അനർഹർ നിയമനം നേടിയെന്ന് രേഖകൾ തെളിയിക്കുന്നു. ജോലി ചെയ്തുവെന്ന് വ്യക്തമാക്കി കെഎസ്ഇബി പട്ടികയിലുൾപ്പെടുത്തിയ പലരും ജോലി ചെയ്തിരുന്നില്ലെന്ന് കെഎസ്ഇബിയുടെ തന്നെ രേഖകൾ തെളിയിക്കുന്നുണ്ട്. 24 എക്‌സ്‌ക്ലൂസീവ്.

സംസ്ഥാന വൈദ്യുതി ബോർഡിൽ കരാർ അടിസ്ഥാനത്തിൽ വർക്ക്‌മെൻ തസ്തികയിൽ 1200 ദിവസം ജോലി ചെയ്തിരുന്നവരെ സ്ഥിരപ്പെടുത്താൻ 2002ൽ ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നുള്ള കോടതി നടപടികൾ സുപ്രിംകോടതി വരെ നീണ്ടു. കോടതിയും ഇവർക്ക് സ്ഥിരനിയമനം നൽകാൻ ഉത്തരവിട്ടു. കെഎസ്ഇബി ഇതിനായി ഓരോ ഡിവിഷനിലും ജോലി ചെയ്ത തെഴിലാളികളുടെ പട്ടിക തയാറാക്കി പിഎസ്‌സിക്ക് കൈമാറി. പിഎസ്‌സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് അനുസരിച്ച് അഡൈ്വസ് മെമ്മോ നൽകുകയും 2019 ഓഗസ്റ്റ് മുതൽ കെഎസ്ഇബി നിയമനം നൽകുകയും ചെയ്തു.

Read Also : ജിഷ്ണുവിന്റെ മരണം കൊലപാതകമല്ല, ആത്മഹത്യയെന്ന് സിബിഐ; കൃഷ്ണദാസിനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി; 24 എക്‌സ്‌ക്ലൂസിവ്

1486 പേർക്ക് നിയമനം നൽകിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്. ജോലി നേടിയ 400 ഓളം പേർ കെഎസ്ഇബിയിൽ കരാർ അടിസ്ഥാനത്തിൽ മതിയായ ദിവസം ജോലി ചെയ്തിരുന്നില്ലെന്നാണ് രേഖകൾ തെളിയിക്കുന്നത്. ചിലരാകട്ടെ ആ തസ്തികയിലേ ജോലി ചെയ്തിട്ടില്ല. മട്ടാഞ്ചേരി ഇലക്ട്രിക്കൽ ഡിവിഷനിൽ മാത്രം എട്ടുപേരാണ് അനർഹരായി കടന്നുകൂടിയത്. ഇവർക്ക് ആരും തന്നെ 1200 ദിവസം ജോലി ചെയ്തിട്ടില്ല. മീറ്റർ റീഡർ തസ്്തികയിൽ ജോലി ചെയതെന്ന് സർട്ടിഫിക്കറ്റ് നൽകിയവർ അങ്ങനെ ജോലി ചെയ്തലിട്ടേയില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. പലർക്കും എംപ്ലോയ്‌മെന്റ് സ്ഌപ്പുപോലുമില്ല. 16 പേർ ഈ ഡിവിഷനിൽ തന്നെ അനധികൃത നിയമനം നേടി. ഇതുതന്നെയാണ് മിക്ക ജില്ലകളിലും നടന്ന നിയമനത്തിന്റെ അവസ്ഥ. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നത്. ഇതോടെ അർഹരായ പലർക്കും ജോലി നഷ്ടപ്പെടുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here