Advertisement

പൗരത്വ നിയമഭേദഗതി ബിൽ; അമിത് ഷായ്ക്കും മറ്റ് പ്രധാന നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്തുമെന്ന് രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ

December 11, 2019
Google News 1 minute Read

പൗരത്വ നിയമഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മറ്റ് പ്രധാന നേതാക്കൾക്കും ഉപരോധം ഏർപ്പെടുത്തണമെന്ന നിർദേശത്തിൽ ഉറച്ച് നിൽക്കുമെന്ന് ആവർത്തിച്ച് രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷൻ . ഇന്ന് പൗരത്വ ഭേദഗതി ബിൽ രാജ്യസഭപാസാക്കാൻ പരിഗണിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷൻ നിലപാട് ആവർത്തിച്ചത്. പൗരത്വവ്യവസ്ഥകളിൽ തീരുമാനമെടുക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ടെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിഷയത്തിൽ പ്രതികരിച്ചു.

തെറ്റായ ദിശയിൽ അപകടകരമായ വ്യതിയാനമാണ് ഈ ബിൽ നൽകുന്നതെന്നാണ് രാജ്യാന്തര മതസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അമേരിക്കൻ കമ്മീഷന്റെ വിമർശനം. മതനിരപേക്ഷതയും ബഹുസ്വരതയും വഴി സമ്പന്നമായ ഇന്ത്യാ ചരിത്രത്തെയും മതവിശ്വാസത്തിന് അതീതമായി നിയമത്തിനുമുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന ഇന്ത്യൻ ഭരണഘടനയെയും ഇത് തകർക്കുമെന്ന് കമ്മീഷൻ പ്രസ്താവനയിൽ വ്യക്തമാക്കി. പൗരത്വ നിയമ ഭേദഗതിയും ദേശീയപൗരത്വ രജിസ്റ്ററും കോടിക്കണക്കിനു മുസ്ലിങ്ങളുടെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാക്കും എന്നാണ് വാദം. ഇന്ത്യൻ പൗരത്വം മതപരമായ പരിശോധനയുടെ അടിസ്ഥാനത്തിലാക്കുകയാണ് സർക്കാർ. കോടിക്കണക്കിന് മുസ്ലിങ്ങൾക്ക് പൗരത്വം നഷ്ടപ്പെടും എന്നും വാർത്താകുറിപ്പിൽ കമ്മീഷൻ ആശങ്കപ്രകടിപ്പിച്ചു.

Read Also : പൗരത്വ നിയമ ഭേദഗതിബില്‍ കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു

അതേസമയം, യുഎസ് കമീഷന്റെ പ്രസ്താവന ശരിയല്ലെന്ന് വിദേശകാര്യ വക്താവ് രവീഷ്‌കുമാർ പ്രതികരിച്ചു. ചില അയൽ രാജ്യങ്ങളിലെ പീഡനത്തെതുടർന്ന് ഇന്ത്യയിൽ അഭയം തേടിയവരുടെ മനുഷ്യാവകാശങ്ങൾക്ക് അർഹമായ പരിഗണന നൽകുന്ന ഈ നീക്കത്തെ സ്വാഗതം ചെയ്യുകയാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമാണെന്ന് കമ്മീഷന് പിന്നാലെ അമേരിക്കൻ കോൺഗ്രസിന്റെ വിദേശകാര്യസമിതിയും വിമർശിച്ചു. മതപരമായ ബഹുസ്വരത ഇന്ത്യയും അമേരിക്കയും പങ്കിടുന്ന മൂല്യങ്ങളുടെ അടിസ്ഥാനമാണ്. രാജ്യസഭയിൽ ബിൽ പാസാകില്ലെന്ന് പ്രതീക്ഷിക്കുന്നയിരുന്നു സമിതി അധ്യക്ഷനും ഡെമോക്രാറ്റിക് പാർടി നേതാവുമായ ബ്രാഡ് ഷെർമാന്റെ പ്രതികരണം.

Story Highlights – Amit Shah, Citizenship bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here