ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വിസ്‌കി ശേഖരം വിൽപനക്ക്; മതിപ്പ് വില ഒരു കോടി ഡോളർ

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മദ്യശേഖരം വിൽപനക്ക്. ഓൺലൈൻ ലേലത്തിലൂടെ വില്പനക്ക് വെയ്ക്കുന്ന മദ്യത്തിന്റെ മതിപ്പ് വിലയായി കണക്കാക്കുന്നത് ഒരു കോടി ഡോളർ.

പെപ്സിക്കോ ഉന്നതരിൽ ഒരാളായിരുന്ന റിച്ചാർഡ് ഗൂഡിങിന്റെ സ്വകാര്യ മദ്യ ശേഖരമായ വിസ്‌കിയാണ് ലേലത്തിലൂടെ വിറ്റഴിക്കാൻ ഉദ്ദേശിക്കുന്നത്. 3900 ബോട്ടിലുകളിലായി ലോകത്തെ ഉയർന്ന നിലവാരത്തിലുളളതും കാലപ്പഴക്കമേറിയതുമായ മദ്യമാണ് ലേലത്തിൽ വെയ്ക്കുക. ഒരു മനുഷ്യായസിൽ തയാറാക്കാവുന്ന ‘വിക്സ്‌കി ലൈബ്രറി’ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. കാലപ്പഴക്കമേറിയ ഈ മദ്യശേഖരം പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്ന് വിസ്‌കി ഓക്ഷനീർ എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top