ജനുവരിയില്‍ നിസാനും വില വര്‍ധിപ്പിക്കും
2020 ജനുവരി മുതല്‍ മുഴുവന്‍ മോഡലുകള്‍ക്കും അഞ്ച് ശതമാനം വില വര്‍ധിപ്പിക്കുമെന്ന് നിസാന്‍. ജനുവരി മുതല്‍ മോഡലുകളെ ആശ്രയിച്ച് കാറുകളുടെ വില 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും. നിര്‍മാണ ചെലവും പാര്‍ട്‌സിന്റെ വിലയും ഉയര്‍ന്നത് കാരണമാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുന്നതെന്ന് നിസാന്‍ അറിയിച്ചു.
വില ഉയര്‍ത്തുന്നതിന് മുമ്പായി ഡിസംബറില്‍ എല്ലാ മോഡലുകള്‍ക്കും വില കുറവും മികച്ച ആനുകൂല്യങ്ങളും നിസാന്‍ ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കിയതോടെ അടുത്തിടെ മോഡലുകള്‍ക്ക് കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ മുഴുവന്‍ മോഡലുകളിലും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതായുണ്ട്.
നേരത്തെ മാരുതി സുസുകി, ഹുണ്ടായി മോട്ടോര്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ വാഹന നിര്‍മാതാകള്‍ ജനുവരി മുതല്‍ വിലവര്‍ധനവ് പ്രഖ്യാപിച്ചിരുന്നു.
Story Highlights- Nissan, prices, hike, January
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here