ആഷിഖ് അബുവിന്റെ ബോളിവുഡ് ചിത്രത്തിൽ ‘കിംഗ് ഖാൻ’; തിരക്കഥ ശ്യാം പുഷ്‌കരൻ
മലയാളത്തിലെ പ്രമുഖ സംവിധായകൻ ആഷിഖ് അബുവിന്റെ പുതിയ ബോളിവുഡ് സിനിമയിൽ നായകനായി ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാൻ. ആഷിഖ് അബു തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ.
മുംബൈ ബാന്ദ്രയിലെ ഷാരൂഖിന്റെ വീടായ മന്നത്തിലെത്തി ആഷിഖ് അബുവും ശ്യാം പുഷ്‌കരനും അദ്ദേഹത്തെ കണ്ടിരുന്നു. ഷാരൂഖുമൊന്നിച്ചുള്ള സെൽഫി ആഷിഖ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്ത ആഴ്ച മുതൽ സിനിമയുമായി കൂടുതൽ ചർച്ചകൾ സംവിധായകൻ നടത്തും. ഖാനുമായി നടന്നത് പ്രഥമിക ചർച്ചയാണെന്നും ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്നും ആഷിഖ് അബു പറഞ്ഞു. 2020 അവസാനത്തിൽ ചിത്രീകരണമാരംഭിക്കും.
2019ൽ ആഷിഖ് അബുവിന്റെതായി പുറത്തിറങ്ങിയ സിനിമ ‘വൈറസ്’ കണ്ടാണ് ഷാരൂഖ് ഖാൻ വീട്ടിലേക്ക് ക്ഷണിച്ചത്. തന്റെ മലയാള സിനിമകളുടെ റീമേക്ക് ആയിരിക്കില്ല ഈ സിനിമയെയെന്നും സംവിധായകൻ പറഞ്ഞു. ഷാരൂഖ് മലയാള സിനിമകൾ ശ്രദ്ധിക്കാറുണ്ടെന്നും നല്ല അഭിപ്രായമാണ് മലയാള സിനിമയെക്കുറിച്ച് അദ്ദേഹത്തിനെന്നും ആഷിഖ് അബു.
sharukh khan, ashique abu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here