പശ്ചിമ ബംഗാളിൽ ‘ഇരുതലയൻ കുഞ്ഞൻ പാമ്പ്’; പാലുകൊടുത്ത് പൂജിച്ച് ആളുകൾ

പശ്ചിമ ബംഗാളിൽ ഇരുതലയൻ കുഞ്ഞൻ പാമ്പിനെ കണ്ടെത്തി. ബെൽഡ കാട്ടിനടുത്തുള്ള എകാരുഖി ഗ്രാമത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. അന്ധവിശ്വാസികളായ ഗ്രാമീണർ ഇതിനെ പാലുകൊടുത്ത് ആരാധിക്കുകയാണ്.
പുരാണങ്ങളിൽ വിശ്വസിക്കുന്ന ഗ്രാമീണർ പാമ്പിനെ ഫോറസ്റ്റ് വകുപ്പിൽ എൽപ്പിക്കുന്നില്ലെന്നാണ് പാമ്പ് വിദഗ്ധനായ കൗസവ് ചക്രബോർത്തി പറയുന്നത്.
മനുഷ്യർക്ക് ഒരു വിരൽ കൂടുതൽ ഉണ്ടാകുന്നത് പോലെത്തന്നെയാണ് പാമ്പിന് രണ്ട് തലയുണ്ടാകുന്നത്. ഇതിന് വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്നും കൗസവ് പറയുന്നു. ഇവയെ ശാസ്ത്രീയമായി സംരക്ഷിക്കുകയാണെങ്കിൽ കൂടുതൽ കാലം ജീവിച്ചിരിക്കും പക്ഷെ ഗ്രാമീണർ ഇതിന് സമ്മതിക്കുന്നില്ല.
വിഷമുള്ള ഈ ഇരുതലയൻ പാമ്പ് ‘നാജ കൗതിയ’ സ്പീഷിസിലുള്ളതാണെന്ന് സുവോളജിസ്റ്റായ സോമ ചക്രബോർത്തി പറയുന്നു. ‘ബംഗാൾ ഖാരിസ്’ എന്ന് ഇതിനെ പ്രാദേശികമായി വിളിക്കുന്നു, ഹിന്ദിയിൽ കാലാ നാഗ് എന്നും. ഇതിൽ വിശ്വാസപരമായി ഒന്നുമില്ലെന്നും സുമ. ജീവികൾക്ക് രണ്ട് തലകളുണ്ടാകാൻ മറ്റ് കാരണങ്ങളുണ്ട്, കരു പിരിഞ്ഞോ പാരിസ്ഥിതികപരമായ കാരണങ്ങൾക്കൊണ്ടോ ആയിരിക്കാം ഇത്.
West Bengal: A two-headed snake found in the Ekarukhi village of Belda forest range. (10.12.19) pic.twitter.com/jLD4mPWhv8
— ANI (@ANI) December 10, 2019
two headed snake,west bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here