ഉദയംപേരൂർ വിദ്യാ കൊലക്കേസ്; പ്രതികളെ 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഉദയംപേരൂർ വിദ്യാ കൊലക്കേസ് പ്രതികളെ പന്ത്രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ തൃപ്പൂണിത്തുറയിലും പരിസര പ്രദേശങ്ങളിലും പ്രതികളെ എത്തിച്ച് തെളിവ് എടുപ്പ് നടത്തും. ശനിയാഴ്ച തിരുവനന്തപുരത്ത് ഉള്ള ഗ്രാന്റ് ടെക് വില്ലയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. അതേസമയം, കൊലപാതകത്തിന് കാരണമായ പലരും പുറത്തുണ്ടെന്ന് പ്രതി പ്രേംകുമാർ പറഞ്ഞു.

പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടത ഉത്തരവിട്ടിരുന്നു. തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസ് നൽകിയ അപേക്ഷ പരിഗണിച്ച് പ്രതികളെ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്.

Read Also : ഉദയംപേരൂർ വിദ്യ കൊലക്കേസ്: ’96 സിനിമാ മോഡൽ പ്രണയം, തെളിവ് നശിപ്പിക്കൽ ‘ദൃശ്യം’ സ്റ്റൈലിൽ

വിദ്യയെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒരു സുഹൃത്തിന്റെ സഹായം ലഭിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഇയാളുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പൊലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.

25 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ സ്‌കൂൾ കാലത്താണ് പ്രേംകുമാറും സുനിത ബേബിയും പ്രണയത്തിലാകുന്നത്. വർഷങ്ങൾക്കിപ്പുറം സഹപാഠികൾ അലുമ്‌നി മീറ്റിനായി ഒത്തുചേർന്നപ്പോൾ ഇരുവരുടെയും ബന്ധം വീണ്ടും ശക്തിപ്പെടുകയായിരുന്നു. സുനിത തന്റെ ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വരികയും ഇരുവരും ചേർന്ന് പ്രേംകുമാറിന്റെ ഭാര്യ വിദ്യയെ ആസൂത്രിതമായി കൊലപ്പെടുത്തുകയുമായിരുന്നു.

Story Highlights – Udayamperur Murder, Police, Murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top