Advertisement

ഐഎസ്എൽ; ജംഷഡ്പൂരിനെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്‌സ്

December 13, 2019
Google News 1 minute Read

ഐഎസ്എലിൽ ജംഷഡ്പൂരിനെ സമനിലയിൽ തളച്ച് ബ്ലാസ്റ്റേഴ്‌സ്. സ്വന്തം ആരാധകർക്ക് മുൻപിൽ ഇത്തവണയും ജയം കണ്ടെത്താനായില്ല ബ്ലാസ്റ്റേഴ്‌സിന്. തുടർച്ചയായ ഏഴാം മത്സരത്തിലും ജയം കാണാതെ ആരാധകരെ നിരാശരാക്കിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

ആദ്യ പകുതിയിൽ തീർത്തും നിരാശയായിരുന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ആരാധകർക്ക് നൽകിയത്. 38-ആം മിനിറ്റിൽ പിറ്റി പെനാൽറ്റിയിലൂടെ ജംഷഡ്പൂരിനായി ആദ്യഗോൾ നേടി. രണ്ടാം പകുതിയിൽ ജംഷഡ്പൂർ ലീഡ് വീണ്ടും ഉയർത്തി.

75-ആം മിനിറ്റിൽ ആരാധകർക്ക് ചെറു പ്രതീക്ഷ നൽകി മൗസി ബൗളി. 87ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ മൗസി ബൗളി ബ്ലാസ്റ്റേഴ്‌സിനായി സമനിലഗോൾ നേടി.

 

Story Highlights- Kerala Blasters, ISL

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here