കോതമംഗലം പള്ളിത്തർക്ക കേസ്; കോടതി അലക്ഷ്യത്തിന് ഹൈക്കോടതി നടപടികൾ ആരംഭിച്ചു

കോതമംഗലം പള്ളിത്തർക്ക കേസിൽ കോടതി അലക്ഷ്യത്തിന് ഹൈക്കോടതി നടപടികൾ ആരംഭിച്ചു. എറണാകുളം ജില്ലാ കളക്ടർക്ക് കോടതി നോട്ടീസ് അയച്ചു. കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നും ക്രമസമാധാനം ഉറപ്പാക്കിയ ശേഷം ഓർത്തഡോക്സ് വിഭാഗത്തിന് പള്ളി കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Read also: കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

ഈ ഉത്തരവ് നടപ്പാക്കാത്തതിനാണ്കളക്ടർക്ക് നോട്ടീസ് അയച്ചത്. ഓർത്തഡോക്‌സ് സഭയിലെ തോമസ് പോൾ റമ്പാൻ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് നടപടി. കോടതി അലക്ഷ്യത്തെ ഭയമുള്ളവർ കോടതിയുടെ വിധികൾ നടപ്പിലാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് അവധി കഴിഞ്ഞു വീണ്ടും പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top