Advertisement

ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

December 13, 2019
Google News 1 minute Read

മദ്രാസ് ഐഐടി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയും ഐഐടിയിൽ 2006 മുതൽ നടന്ന ആത്മഹത്യകളെ കുറിച്ച് അന്വേഷിക്കണമെന്ന ഹർജിയും മദ്രാസ് ഹൈക്കോടതി തള്ളി.

എൻഎസ്‌യു, ലോക് താന്ത്രിക് ജനതാദൾ എന്നിവർ നൽകിയ ഹർജികളാണ് തള്ളിയത്. മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ജനുവരി 22 ന് റിപ്പോർട്ട് സമർപ്പിക്കണം. അതിന് ശേഷം വേണമെങ്കിൽ സിബിഐ അന്വേഷണം ആലോചിയ്ക്കാം. നിലവിലെ അന്വേഷണത്തിൽ അപാകതയില്ല. ഐഐടിയിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാനും ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഐഐടിയിലെ മരണങ്ങൾ സംബന്ധിച്ച് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരുന്നു ലോക് താന്ത്രിക് ദൾ നൽകിയ ഹർജിയിലെ ആവശ്യം.
ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഈ അന്വേഷണം പൂർത്തീകരിക്കുകയാണ് ആദ്യം വേണ്ടതെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Story Highlights- Madras IIT,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here