സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ചു; യുവാവ് അറസ്റ്റിൽ

സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം മല്ലപ്പള്ളി സിയോൻപുരം ആലുംമൂട്ടിൽ രാജേഷ് ജോർജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ രാജേഷിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പുതിയ സിനിമയുടെ അണിയറപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അതിൽ അനുയോജ്യമായ വേഷം നൽകാമെന്നും പറഞ്ഞാണ് യുവതികളെ സമീപിച്ചത്. ഇതിനായി ശരീരഘടനയും ഉയരവും പരിശോധിക്കണമെന്ന് പറഞ്ഞ് അടുത്തെത്തി കടന്നുപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Read Also : പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വർഷം കഠിന തടവ്
നേരത്തെയും രാജേഷിനെതിരെ പരാതികൾ പുറത്തുവന്നിട്ടുണ്ട്. യുവതികൾ തനിച്ച് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെത്തി അപമര്യാദയായി പെരുമാറുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വിവിധ സ്റ്റേഷനുകളിലായി 16 കേസുകളാണ് രാജേഷിനെതിരെയുള്ളത്.
Story Highlights- Rape, film,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here