ഇന്ത്യക്കാർക്ക് വേണ്ടി ദീർഘകാല പ്ലാനുകളും അമ്പത് ശതമാനം കിഴിവുമായി നെറ്റ്ഫ്‌ളിക്‌സ്

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യക്കാർക്ക് വേണ്ടി പുതിയ ദീർഘകാല പ്ലാനുകളവതരിപ്പിക്കുന്നു. നിലവിലുള്ള പ്ലാനുകൾക്ക് പുറമെയാണിത്. പുതിയ പ്ലാനുകളുടെ കാലാവധി മൂന്ന് മാസം, ആറ് മാസം, ഒരു വർഷം എന്നിങ്ങനെയാണ്. ഇവക്ക് അമ്പത് ശതമാനം ഇളവുമുണ്ട്.

ഇന്റർനെറ്റ് ഉപയോഗവും സ്മാർട്ട് ഫോൺ ഉപയോഗവും കൂടുന്ന ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കാനാണിതെന്ന് വ്യക്തം. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് പ്ലാറ്റ്‌ഫോമിന്റെ പുതിയ നീക്കം. ഇപ്പോഴുള്ള പ്ലാനുകളായ മൊബൈൽ, ബേസിക്, സ്റ്റാൻഡേർഡ്, പ്രീമിയം എന്നിവ മാസം തോറും പുതുക്കുന്നതാണ്.

ഇപ്പോഴുള്ള മൊബൈൽ ഫോണിൽ മാത്രം ഉപയോഗിക്കാവുന്ന പ്ലാനിന് പ്രതിമാസ നിരക്ക് 199 രൂപയാണ്. പരസ്യമില്ലാതെ സ്റ്റാൻഡേർഡ് ഡെഫനിഷനോട് കൂടി അൺലിമിറ്റഡ് കൺടെന്റാണ് വാഗ്ദാനം. പ്രീമിയം പ്ലാനിന് 799 രൂപയാണ് പ്രതിമാസം. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു മൊബൈൽ പ്ലാൻ അവതരിപ്പിച്ചത്.

മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ ആമസോൺ പ്രൈമിൽ 129 രൂപ മുതലും ഹോട്ട് സ്റ്റാറിൽ 299 രൂപ മുതലും പ്രതിമാസ പ്ലാനുകളുണ്ട്. എതിരാളികൾക്ക് നെറ്റ്ഫ്‌ളിക്‌സിന്റെ പുതിയ നീക്കം കനത്ത വെല്ലുവിളിയാണുയർത്തുന്നത്.

 

 

 

netflixനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More