പാലക്കാട് അപകടം: ഡ്രൈവറും കാറും പൊലീസ് കസ്റ്റഡിയില്‍

പാലക്കാട് ഇരട്ടക്കുളത്ത് 12 വയസുകാരന്‍ കാറിടിച്ചു മരിച്ച സംഭവത്തില്‍ ഡ്രൈവറേയും അപകടമുക്കിയ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പുത്തനത്താണി സ്വദേശി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള KL 55 Q 5366 റജിസ്‌ട്രേഷനിലുള്ള സ്വിഫ്റ്റ് കാറും വാഹനം ഓടിച്ച മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ചികിത്സ കിട്ടാതെ കുട്ടി മരിക്കാനിടയായ സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ടയര്‍ പഞ്ചറായത് കൊണ്ടാണ് കുട്ടിയെ വഴിയിലിറക്കി വിട്ടതെന്നായിരുന്നു കാറിലുണ്ടായിരുന്നവരുടെ വാദം.

Read More: ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ വഴിയില്‍ ഇറക്കിവിട്ടു; പാലക്കാട്ട് കാറിടിച്ച് പരുക്കേറ്റ കുട്ടി മരിച്ചു

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് പാലക്കാട് ഇരട്ടക്കുളത്ത് വച്ച് അപകടമുണ്ടായത്.
നല്ലേപ്പള്ളി സുദേവന്റെ മകന്‍ സുജിത്ത് ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെയും എടുത്ത് പ്രദേശവാസി അപകടമുണ്ടാക്കിയ കാറില്‍ പാലക്കാട് ഭാഗത്തേക്ക് പുറപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്നവര്‍ ഇരുവരേയും വഴിയില്‍ ഇറക്കി വിടുകയായിരുന്നു.

പിന്നീട് അല്‍പ്പസമയത്തിന് ശേഷം കുട്ടിയെ മറ്റൊരു വാഹനത്തിലാണ് കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. അപകടമുണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More