തമിഴ്‌നാട്ടിലും പ്രതിഷേധം; പൗരത്വ ഭേദഗതി ബിൽ കീറിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

പൗരത്വ ഭേദഗതി ബില്ലെനെതിരെ തമിഴ്‌നാട്ടിലും പ്രതിഷേധം ശക്തം. ഡിഎംകെയുടെ നേതൃത്വത്തിലാണ് തമിഴ്‌നാട്ടിൽ പ്രതിഷേധം നടന്നത്. ഡിഎംകെ അധ്യക്ഷനായ എം കെ സ്റ്റാലിന്റെ മകനും പാർട്ടിയുടെ യുവ നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്തിൽ 600 ഓളം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.

പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബിൽ ഉദയനിധി കീറിയെറിഞ്ഞു. നിയമം ന്യൂനപക്ഷങ്ങൾക്കും ശ്രീലങ്കയിൽ നിന്നെത്തുന്ന തമിഴർക്കുമെതിരാണെന്ന് ഉദയനിധി സ്റ്റാലിൻ പറഞ്ഞു. നിയമം പിൻവലിക്കുന്നതുവരെ തമിഴ്‌നാട്ടിൽ പ്രതിഷേധം തുടരുമെന്നും ഉദയനിധി വ്യക്തമാക്കി. ഇതിന് പിന്നാലെ ഉദയനിധിയെ പൊലീസ് അറസ്റ്റ് ചെയ്തു. സേലത്ത് പ്രതിഷേധിച്ച നൂറോളം പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top