ഭാര്യയ്ക്ക് വിലയേറിയ സമ്മാനം നൽകി അക്ഷയ് കുമാർ

ഉള്ളി വില രാജ്യത്ത് കുതിച്ചുയരുകയാണ്. ഈ സമയത്ത് തന്റെ ഭാര്യയ്ക്ക് വിലപിടിപ്പുള്ള സമ്മാനം ഭാര്യയ്ക്ക് നൽകി സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ് അക്ഷയ് കുമാർ.
ഉള്ളി വിലയും സമ്മാനവും തമ്മിൽ എന്ത് ബന്ധം എന്നല്ലേ?… ഉളളിക്ക് വിലയേറിയ സാഹചര്യത്തിൽ എഴുത്തുകാരിയും ജീവിത സഖിയുമായ ട്വിങ്കിൾ ഖന്നക്ക് താരം ഉള്ളി കൊണ്ടുള്ള കമ്മൽ ആണ് സമ്മാനമായി നൽകിയത്.
ആക്ഷൻ ഹീറോ ഭാര്യയ്ക്കായി നൽകിയ സമ്മാനത്തെക്കുറിച്ച് ട്വിങ്കിൾ ഖന്ന തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. അക്ഷയ് കുമാറിന്റ പുതിയ ചിത്രമായ ഗുഡ്‌ന്യൂസിന്റെ പ്രമോഷന്റെ ഭാഗമായി കപിൽ ശർമ ഷോയിൽ പങ്കെടുക്കാൻ പോയ അക്ഷയ് ഷോയിൽ പങ്കെടുക്കാൻ എത്തിയ കരീന കപൂറിന് സമ്മാനിച്ചതാണ്
ഉള്ളിക്കമ്മൽ. എന്നാൽ, കരീനയ്ക്ക് കമ്മൽ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നിയതുകൊണ്ടാണ് തന്റെ ഭാര്യക്ക് ഉള്ളിക്കമ്മൽ സമ്മാനമായി നൽകാൻ തീരുമാനിച്ചത്.
ചില നിസ്സാര വസ്തുക്കൾക്ക് മനസിനെ വല്ലാതെ സ്പർശിക്കാൻ കഴിയും എന്ന കുറിപ്പോടെയാണ് ട്വിങ്കിൾ ഖന്ന ഉള്ളിക്കമ്മലിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here