Advertisement

മൂവാറ്റുപുഴയിൽ സ്‌കൂട്ടർ യാത്രികൻ ലോറി ഇടിച്ച് മരിച്ചു

December 14, 2019
Google News 1 minute Read

മൂവാറ്റുപുഴ വള്ളൂർ കുന്നത്ത് വീണ്ടും അപകട മരണം. സ്‌കൂട്ടർ യാത്രക്കാരൻ ടോറസ് ലോറി കയറി മരിച്ചു. ഇത്തൂർ ഇലഞ്ഞിക്കമാലിൽ പൈലിയുടെ മകൻ ഇപി മത്തായിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു
അപകടം. പെരുമ്പാവൂർ ഭാഗത്തു നിന്നും മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറിൽ വാഹനം തട്ടിയപ്പോൾ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

റോഡിലേക്ക് വീണ സ്‌കൂട്ടർ യാത്രികന്റെ തലയിലൂടെ ടോറസ് ലോറി കയറിയിറങ്ങി അപകട സ്ഥലത്ത് വെച്ച് മരിക്കുകയായിരുന്നു. ഈ പ്രദേശത്ത് തന്നെ മൂന്നു വർഷത്തിനുള്ളിൽ ഇത് ഒൻപതാമത്തെ അപകട മരണമാണ്.

Story highlight: scoter accident, moovattupuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here