Advertisement

മോദി വന്നപ്പോള്‍ ഉള്ളിവിലയും തൊഴിലില്ലായ്മയും മാത്രമാണ് വര്‍ധിച്ചത്’- പ്രിയങ്ക ഗാന്ധി

December 14, 2019
Google News 8 minutes Read

കേന്ദ്ര സര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കണമെന്ന് ഒര്‍മ്മിപ്പിച്ച് പ്രിയങ്ക ഗാന്ധി. സര്‍ക്കാരിനെതിരെ ഇപ്പോള്‍ അതു ചെയ്തില്ലെങ്കില്‍ അംബേദ്കര്‍ നിര്‍മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഇന്ത്യ ബച്ചാവോ റാലി’യില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ബിജെപി സര്‍ക്കാര്‍ ജനങ്ങളെയും അവരുടെ വികാരങ്ങളെയും കണക്കിലെടുക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറി ആറ് വര്‍ഷങ്ങള്‍ക്കു ശേഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു, ജിഎസ്ടി മൂലം വ്യാപാരികള്‍ നഷ്ടം നേരിടുന്നു, കൃഷിക്കാര്‍ കഷ്ടപ്പെടുന്നു, ബിസിനസുകള്‍ അടച്ചുപൂട്ടുന്നു. ‘മോദിക്കൊപ്പം സാധ്യതകളും വര്‍ധിക്കുന്നു എന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ബിജെപി വന്നതോടെ ആളുകളുടെ തൊഴില്‍ നഷ്ടപ്പെട്ടു. കര്‍ഷകര്‍ കഷ്ടപ്പെടുന്നു. മോദി വന്നപ്പോള്‍ ഉള്ളിവിലയും തൊഴിലില്ലായ്മയും മാത്രമാണ് വര്‍ധിച്ചത്.’- പ്രിയങ്ക പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം, ഇന്ത്യയുടെ മോശമായ സാമ്പത്തികാവസ്ഥ, സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭ റാലി സംഘടിപ്പിച്ചത്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് തുങ്ങിയ പ്രമുഖ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.

Story Highlights –

 Priyanka Gandhi,Citizenship Amendment Act, congress, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here