Advertisement

കൂടത്തായി കൊലപാതക പരമ്പര; കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം

December 14, 2019
Google News 2 minutes Read

കൂടത്തായി കൊലപാതക പരമ്പരയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി അന്വേഷണസംഘം. കൊലപാതക പരമ്പരയിലെ റോയ് തോമസ് വധക്കേസിലാണ് അന്വേഷണ സംഘം ആദ്യം കുറ്റപത്രം സമർപ്പിക്കുക.

2011 ൽ കൊല്ലപ്പെട്ട റോയ് തോമസ് കേസിലാണ് ഒക്ടോബർ അഞ്ചിന് ജോളിയുടെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. കേരള പൊലീസിന് വെല്ലുവിളി നിറഞ്ഞ കേസിൽ ജോളിക്കെതിരെ പഴുതടച്ചുള്ള കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. റോയ് തോമസ് കേസിൽ മാത്രമേ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുള്ളൂ. തെളിവെടുപ്പിനിടെ പൊന്നാമറ്റം വീട്ടിൽ നിന്ന് കണ്ടെത്തിയ സയനൈഡിന്റെ രാസപരിശോധനാ ഫലത്തിന്റെ റിപ്പോർട്ടും, വ്യാജ ഓസ്യത്ത് തെളിയിക്കുന്ന രേഖകളടങ്ങിയ കുറ്റപത്രമാണ് സമർപ്പിക്കാൻ ഒരുങ്ങുന്നത്. കൂടാതെ ചില സാക്ഷി മൊഴികൾ കൂടി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് അന്വേഷണസംഘം. അതേസമയം, ശാസ്ത്രീയ തെളിവുകളുടെ അഭാവം മറ്റു കേസുകളുടെ കുറ്റപത്രം സമർപ്പിക്കുന്നതിൽ വെല്ലുവിളിയായിരിക്കും. എന്നാൽ മറ്റ് 5 കേസുകളുടെ കുറ്റപത്രവും സമയബന്ധിതമായി നൽകാൻ കഴിയുമെന്നും അന്വേഷണസംഘം അറിയിച്ചു.

Read also: കൂടത്തായി കൂട്ടമരണം; 2011ൽ നിർണായക തെളിവുകളുണ്ടായിട്ടും പൊലീസ് കേസ് ഒതുക്കിയെന്ന് ആരോപണം

Story highlights- koodathayi murder, serial murder, jolly joseph, roy thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here