ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; കക്കാടം പൊയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും

കോഴിക്കോട് കാരശ്ശേരിയിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു. അറസ്റ്റിലായ യുവാവ് പെൺകുട്ടിയുമായി കക്കാടം പൊയിൽ പോയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ലഭിക്കുമെന്നാണ് സൂചന.
വിശദമായ പരിശോധനക്കായി കണ്ണൂർ ലാബിലേയ്ക്ക് അയച്ച മൊബൈൽ ഫോണുകളുടെ പരിശോധനാ ഫലവും അടുത്ത ദിവസം ലഭിക്കും. നിലവിൽ പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന ബന്ധുക്കളുടെ പരാതിയിൽ പോക്സോ വകുപ്പ് കൂടി ചുമത്താൻ സാധിക്കുമോ എന്നാണ് പൊലീസ് നോക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഡയറിയും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കൂടാതെ പെൺകുട്ടിയുടെ സഹപാഠികളുടേയും, സഹോദരന്റെ വെളിപ്പെടുത്തലും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്.
Story Highlights- dalit girl’s suicide, kozhikode mukkam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here