Advertisement

‘ഇത് ജനകീയ യോജിപ്പിന് എതിര്’; പതിനേഴിന് പ്രഖ്യാപിച്ച ഹർത്താലിനെതിരെ സിപിഐഎം

December 15, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വിവിധ സംഘടനകൾ ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താലിനെതിരെ സിപിഐഎം. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തിൽ ചില സംഘടനകൾ മാത്രം പ്രത്യേകമായി ഹർത്താലിന് ആഹ്വാനം നൽകിയത് ജനകീയ യോജിപ്പിനെ സഹായിക്കുന്ന ഒന്നല്ലെന്ന് സിപിഐഎം പ്രസ്താവനയിൽ പറയുന്നു.

read also:സംസ്ഥാനത്ത് 17 ന് ഹർത്താൽ

പൗരത്വ ഭേദഗതി നിയമത്തിനും എൻആർസിക്കുമെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളുടേയും നവസാമൂഹിക പ്രസ്ഥാനങ്ങളുടേയും സംയുക്തസമിതിയാണ് പതിനേഴിന് ഹർത്താൽ പ്രഖ്യാപിച്ചത്. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ കെണിയിൽപ്പെടുന്നതിന് സമമാണ് ഹർത്താൽ പ്രഖ്യാപനമെന്ന് സിപിഐഎം ചൂണ്ടിക്കാട്ടുന്നു. ജനങ്ങളുടെ വിപുലമായ യോജിപ്പ് വളർത്താൻ താത്പര്യമുള്ളവർ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്നും സിപിഐഎം പറഞ്ഞു.

story highlights-  cpim against harthal, bjp, 17th december

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here