ഫത്തേപുരിൽ ബലാത്സംഗത്തിന് ശേഷം തീകൊളുത്തിയ പെൺകുട്ടിയുടെ നില അതീവ ഗുരുതരം

ഉത്തർപ്രദേശിലെ ഫത്തേപുരിൽ യുവാവ് ബലാത്സംഗം ചെയ്ത് തീകൊളുത്തിയ 18 വയസുകാരിയുടെ നില അതീവഗുരുതം. പെൺകുട്ടിയുടെ 22 വയസുള്ള അകന്ന ബന്ധുവാണ് പീഡിപ്പിച്ച ശേഷം തീകൊളുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി.
പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണ് പീഡനം നടന്നത്. 90 ശതമാനം പൊള്ളലേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കാൺപുരിലുള്ള ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഉത്തർപ്രദേശിലെ ഉന്നാവിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം അവസാനിക്കും മുൻപാണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.
story highlights- unnao, rape, 18 year old
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here