Advertisement

സ്മാർട്ട്ഫോൺ അഡിക്ഷന്റെ കഥയുമായി ‘E – വലയം’

7 hours ago
Google News 3 minutes Read

ഈ വാക്ക് കേട്ടിട്ടുണ്ടോ? ഇല്ല എങ്കിൽ അതറിയാനായി നമ്മൾ ആദ്യം മൊബൈൽ ഫോണിലെ ഗൂഗിളിലേക്കാവും നോക്കുക. മൊബൈൽ അഡിക്ഷനമായി ബന്ധപ്പെട്ട ഫോബിയ ആണെന്ന് ഗൂഗിൽ തന്നെ നിങ്ങൾക്ക് പറഞ്ഞു തരും.

ഈ ഉൽകണ്ഠാകുലമായ സാഹചര്യത്തിൻ്റെ കഥ പറയുന്ന ഒരു സിനിമയിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഈ വലയം എന്നാണ് സിനിമയുടെ പേര്. പേരിൽ തന്നെ ആശയമുണ്ട്. ഈ കാലഘട്ടത്തിൻ്റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന കലാമൂല്യവും സാമൂഹിക പ്രസക്തവുമായ ഒരു വിഷയമാണ് ഈ ചിത്രം പ്രതിപാദനം ചെയ്യുന്നത്.

വിനോദത്തിനു വേണ്ടിയുള്ള സിനിമയിൽ അല്പം വിവേകം കൂടി ചേർത്താണ് ജി.ഡി.എസ്.എന്‍ ( GDSN) എൻ്റർടേയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ജോബി ജോയി വിലങ്ങൻപാറ നിർമ്മിച്ച് പ്രശസ്ത പരസ്യ ചിത്ര സംവിധായകയായ രേവതി എസ് വർമ്മ കഥയെഴുതി സംവിധാനം ചെയ്ത ഈ വലയം നിങ്ങളിലേക്ക് എത്തുന്നത്.


കേരളത്തിന് അകത്തും പുറത്തുമായി മൊബൈൽ അഡിക്ഷനുമായി ബന്ധപ്പെട്ട് പല ദുരനുഭവകഥകളും നമ്മൾ ദിവസേന കേൾക്കുന്നുണ്ട്. പുതിയ തലമുറയുടെ ജീവിതം ടെക്നോളജിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. സ്കൂളുകളിലും അവരുടെ വിനോദങ്ങളിലും മൊബൈൽ സ്ക്രീൻ കടന്നു വന്നപ്പോൾ കുട്ടികൾ എങ്ങനെ ഇതിൽ അഡിക്റ്റ് ആകാതിരിക്കാം എന്നത് ഒരു പൊതു പ്രശ്നമായി മാറുകയും അവയുടെ നല്ലതും ചീത്തയുമായ ഫലങ്ങൾ എല്ലാ കുടുംബങ്ങളിലും ഇപ്പോൾ പരിചിതമായി മാറികൊണ്ടിരിക്കുന്നു.


ഈ ചിത്രത്തിൽ രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്‌ലി ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോദ സഞ്ചാര ഭൂപടത്തില്‍ ഏറെ സ്ഥാനം നേടിയിട്ടുള്ള ദക്ഷിണേന്ത്യയിലെ ഹംപിയുടെ മനോഹാരിത പൂര്‍ണ്ണമായും ഒപ്പിയെടുത്തിട്ടുള്ള ഗാന ചിത്രീകരണ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.


നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസാണ് തിരക്കഥ സംഭാഷണം എഴുതുന്നു.ബോളിവുഡില്‍ ഏറേ ശ്രദ്ധേനായ അരവിന്ദ് കെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണം പകരുന്നു. മധു ബാലകൃഷ്ണന്‍, ലതിക,സംഗീത,ദുര്‍ഗ്ഗ വിശ്വനാഥ്,മഞ്ചേരി, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍. നന്ത്യാട്ട് ഫിലിംസ് മെയ് 30-ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. പി ആർ ഒ-എ എസ് ദിനേശ്.

Story Highlights :‘E – Valayam’ tells the story of smartphone addiction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here