Advertisement

‘നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ തയ്യാർ’; ചോരകൊണ്ട് കത്തെഴുതി രാജ്യാന്തര ഷൂട്ടിംഗ് താരം

December 15, 2019
Google News 2 minutes Read

നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ സന്നദ്ധത അറിയിച്ച് രാജ്യാന്തര ഷൂട്ടിംഗ് താരം വർധിക സിംഗ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വർധിക ചോരകൊണ്ട് കത്തെഴുതി.

സ്ത്രീകളായ അഭിനേതാക്കൾ, എംപിമാർ അങ്ങനെ എല്ലാവരും തന്നെ പിന്തുണയ്ക്കണമെന്നും വർധിക അഭ്യർത്ഥിച്ചു. ഈ സമൂഹത്തിൽ മാറ്റം കൊണ്ടുവരുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വർധിക സിംഗ് പറഞ്ഞു. കേസിലെ പ്രതികളെ ഡിസംബർ 16ന് മുമ്പ് തൂക്കിലേറ്റണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. നിർഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തുവരുന്നത്.

2012 ഡിസംബർ 16ന് രാത്രിയാണ് ഡൽഹിയിൽ ഓടുന്ന ബസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. പിന്നീട് ആശുപത്രിയിൽ പെൺകുട്ടി മരിച്ചു. കേസിൽ നാല് പ്രതികളാണുള്ളത്. കഴിഞ്ഞ ദിവസം പ്രതികളിലൊരാൾ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. പ്രതിയുടെ അപ്പീലിനെതിരെ നിർഭയയുടെ അമ്മയും സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചു. ഡിസംബർ 17ന് ഹർജികൾ സുപ്രിംകോടതി പരിഗണിക്കും.

story highlights- nirbhaya case, delhi rape case, international shooter Vartika Singh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here