Advertisement

കോഴിക്കോട് ടിപ്പർ ലോറി കടയിലേക്ക് പാഞ്ഞുകയറി അപകടം

December 15, 2019
Google News 0 minutes Read

കോഴിക്കോട് മുക്കത്ത് ടിപ്പർ ലോറി കടയിലേക്ക് പാഞ്ഞുകയറി അപകടം. സാരമായ പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. മുക്കത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുടെ നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. മുക്കത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയുടെ നിയന്ത്രണം വിട്ട് ബേക്കറിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായ പരിക്ക് സംഭവിച്ചു. തിരക്കൊഴിഞ്ഞ സമയമായതിനാൽ വൻ ദുരന്തമാണ് ഒഴിവായതെന്നു നാട്ടുകാർ പറഞ്ഞു.

സാധാരണ ഗതിയിൽ നിരവധി വിദ്യാർത്ഥികളടക്കം യാത്രക്കാർ നിൽക്കുന്ന സ്ഥഥലമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപെടെ പ്രവർത്തിക്കുന്ന മണാശ്ശേരി അങ്ങാടിയിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here