പൗരത്വ ഭേദഗതി, എൻആർസി; ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ ടീം

പൗരത്വ ഭേദഗതി നിയമം, എൻആർസി എന്നിവയിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്ന്
വിട്ടുനിൽക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ ടീം. ചിത്രത്തിന്റെ സംവിധായകൻ സകറിയയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. താനും തിരക്കഥാകൃത്ത് മുഹ്‌സിൻ പരാരിയും നിർമാതാക്കളും പുരസ്‌കാര ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സകറിയ ഫേസ്ബുക്കിൽ കുറിച്ചു.
അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തിരുന്നു. പുരസ്‌കാര പരിപാടികൾ ഡൽഹിയിൽ നടക്കാനിരിക്കെയാണ് അണിയറപ്രവർത്തകർ പ്രതിഷേധമായി ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here