സാഹിത്യകാരൻ കെപി അപ്പന്റെ ഓർമകൾക്ക് ഇന്ന് 11വയസ്

സർഗാത്മക വിമർശനത്തിന്റെ അമരക്കാരൻ കെപി അപ്പന്റെ ഓർമകൾക്ക് ഇന്ന് 11വയസ്. യാഥാസ്ഥിതിക വിമർശന പദ്ധതികളെ അട്ടിമറിച്ച് കെപി ്പ്പൻ നടത്തിയ ജൈത്രയാത്ര മലയാള സാഹിത്യത്തിന്റെ ചരിത്ര സാക്ഷ്യം കൂടിയാണ്.

1972ൽ എഴുതിയ ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന ലേഖന സമാഹാരത്തോടെയാണ് കെപി അപ്പൻ മലയാള സാഹിത്യ നിരൂപണ രംഗത്ത് ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചത്. സാഹിത്യ വിമർശനം സൗന്ദര്യാനുഭൂതിയായി വായനക്കാരെ ത്രസിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും കെപി അപ്പനിലൂടെ മലയാള ഭാഷ കണ്ടു.

സുമകുമാർ അഴിക്കോട് കെപി അപ്പന്റെ ഭാഷയെ വിശേഷിപ്പിച്ചത്. ‘സ്വർഗീയ മുദ്രയുള്ള മലയാള ഭാഷ’ എന്നാണ്. തിരസ്‌കരം, കലഹവും വിശ്വാസവും, മാറുന്ന മലയാള നോവൽ, കലാപം, വിവാദ വിലയിരുത്തൽ തുടങ്ങി മറ്റനേകം കൃതികളും പിന്നീട് കെപി അപ്പന്റെ തൂലികയിൽ പിറന്നു. മലയാള സാഹിത്യ നിരൂപണ രംഗത്ത് തന്റേതായ ഇടം അടയാളപ്പെടുത്തിയ കെപി അപ്പൻ 2008 ഡിസംബർ 15നാണ് വിടപറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top